ആരോഗ്യ പ്രശ്നങ്ങൾ രൂക്ഷം; കരഞ്ഞും മദ്യപിച്ചും ദിവസം തള്ളി നീക്കി കിം ജോങ് ഉൻ
text_fieldsനോർത്ത് കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ഇപ്പോൾ അനാരോഗ്യകരമായ ജീവിത രീതിയാണ് പിന്തുടരുന്നതെന്ന് റിപ്പോർട്ടുകൾ. ഈ ആഴ്ച 39ാം ജന്മദിനം ആഘോഷിക്കാനിരിക്കെ, അദ്ദേഹം കൂടുതൽ സമയവും മദ്യപിക്കുന്നതിനാണ് ചെലവഴിക്കുന്നത്.
കുറേക്കാലമായി പൊതു മധ്യത്തിൽ നിന്ന് അകന്ന് കഴിയുകയാണ് കിം. മധ്യവയസിലേക്ക് കടന്നതിന്റെ ആരോഗ്യ മാനസിക പ്രശ്നങ്ങൾ അദ്ദേഹത്തെ തളർത്തിയിട്ടുണ്ടെന്ന് ദി മിറർ റിപ്പോർട്ട് ചെയ്യുന്നു. 40 ാം വയസിലേക്ക് കടക്കുമ്പോൾ, വ്യക്തിഗതമായ ആരോഗ്യത്തെകുറിച്ചും സുരക്ഷയെകുറിച്ചുമുള്ള ഉത്കണ്ഠയാണ് നേതാവ് നേരിടുന്ന പ്രശ്നമെന്ന് സിയോളിലെ ഡോ. ഷോയ് ജിൻവുക് പറഞ്ഞു. അദ്ദേഹം നിർത്താതെ മദ്യപിക്കുകയും കരയുകയും ചെയ്യുന്നു. അദ്ദേഹം ഒറ്റപ്പെടലും സമ്മർദ്ദവും അനുഭവിക്കുന്നു. -ഡോക്ടർ വ്യക്തമാക്കി.
ഡോക്ടർമാരും ഭാര്യയും നിരന്തരം വ്യായാമം ചെയ്യാനും മറ്റും കിം ജോങ് ഉന്നിനോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം അതൊന്നും ചെവികൊള്ളുന്നില്ല. അനാരോഗ്യം സംബന്ധിച്ച വാർത്തകൾ ചോരുന്നതിലും ആശങ്കാകുലനാണ് കിം.
സ്വകാര്യ ജീവിതം വെളിപ്പെടുത്താത്ത കിം കഴിഞ്ഞ വർഷം ആദ്യമായി മകളുടെ കൈ പിടിച്ച് നിൽക്കുന്ന ചിത്രം പ്രചരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.