മിസ്സൈൽ വിക്ഷേപണം: ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിൽ പോര് മുറുകുന്നു
text_fieldsസിയോൾ: ഉത്തര കൊറിയ കിഴക്കൻ തീരത്തെ കടലിലേക്ക് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടതായി ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു. തങ്ങളുടെ അതിർത്തികളോട് ചേർന്ന് പറന്ന 10 ഉത്തരകൊറിയൻ വിമാനങ്ങളെ തുരത്തിയതായും ദക്ഷിണ കൊറിയ പറഞ്ഞു.
അതിർത്തി പ്രദേശത്ത് "വിദ്വേഷ പ്രവൃത്തികൾ" നിരോധിക്കുന്ന 2018 ലെ ഉഭയകക്ഷി സൈനിക കരാറിന്റെ ലംഘനമാണ് ഉത്തരകൊറിയ നടത്തുന്നതെന്ന് ദക്ഷിണ കൊറിയൻ ദേശീയ സുരക്ഷാ കൗൺസിൽ പറഞ്ഞു.
മിസൈൽ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന 15 വ്യക്തികളെയും 16 സ്ഥാപനങ്ങളെയും കരിമ്പട്ടികയിൽ പെടുത്തി ഉത്തരകൊറിയക്കെതിരെ സിയോൾ ആദ്യത്തെ ഏകപക്ഷീയ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്.
പ്രകോപനങ്ങളും സംഘർഷങ്ങളും അവസാനിപ്പിക്കണമെന്ന് വക്താക്കൾ ഉത്തരകൊറിയക്ക് മുന്നറിയിപ്പ് നൽകി. പ്രകോപനപരമായ നടപടികൾക്കെതിരെ ശക്തമായ രീതിയിൽ മറുപടി നൽകുമെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് യൂൻ -സുക്-യോൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.