യു.എസ് സ്ഥാപനത്തിൽ നിന്നും ഉത്തരകൊറിയൻ ഹാക്കർമാർ തട്ടിയെടുത്തത് 100 മില്യൺ ഡോളറിന്റെ ക്രിപ്റ്റോ കറൻസി
text_fieldsവാഷിങ്ടൺ: ഉത്തരകൊറിയയിൽ നിന്നുള്ള ഹാക്കർമാർ യു.എസ് സ്ഥാപനത്തിൽ നിന്നും തട്ടിയെടുത്തത് 100 മില്യൺ ഡോളറിന്റെ ക്രിപ്റ്റോ കറൻസി. ജൂൺ 23ന് ഹോറിസൺ ബ്രിഡ്ജ് എന്ന സ്ഥാപനത്തിൽ നിന്നാണ് പണം തട്ടിയെടുത്തത്. ഹാർമണിയെന്ന ബ്ലോക്ക് ചെയിനാണ് ഇവർ ഉപയോഗിക്കുന്നത്. ഇതുപ്രകാരം ഒരു ബ്ലോക്ക്ചെയിനിൽ നിന്നും മറ്റൊന്നിലേക്ക് ക്രിപ്റ്റോ കറൻസി കൈമാറാം.
സൈബർ ആക്രമണത്തിലൂടെ ക്രിപ്റ്റോ കറൻസി തട്ടിയെടുത്ത് ഹാക്കർമാർ സർക്കാറിന്റെ ആണവ പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നുണ്ടെന്ന സംശയം നേരത്തെ വിദഗ്ധർ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഉത്തരകൊറിയൻ ഹാക്കർമാരുടെ തട്ടിപ്പ് നടന്നിരിക്കുന്നത്.
പ്രാഥമിക അന്വേഷണത്തിൽ ഉത്തരകൊറിയൻ ഹാക്കർമാരാണ് തട്ടിപ്പിന് പിന്നിലെന്ന് കണ്ടെത്തിയതായി മുൻ എഫ്.ബി.ഐ അനലിസ്റ്റ് നിക്ക് കാൾസൺ പറഞ്ഞു. ഉത്തകൊറിയയുടെ ലാസാറുസ് ഗ്രൂപ്പിന് തട്ടിപ്പിൽ പങ്കുള്ളതായി സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയൻ ഹാക്കർമാർ നടത്തുന്ന എട്ടാമത്തെ ക്രിപ്റ്റോ കറൻസി തട്ടിപ്പാണിതെന്നാണ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.