കമ്മൽ തെരഞ്ഞ കുടുംബത്തിന് ലഭിച്ചത് 1000 വര്‍ഷം പഴക്കമുള്ള നിധി
text_fieldsഓസ്ലോ: കാണാതായ സ്വർണ കമ്മല്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് തെരഞ്ഞ കുടുംബത്തെ കാത്തിരുന്നത് സര്‍പ്രൈസ്. നോര്‍വേയിലെ ജോംഫ്രുലാന്‍ഡിലെ കുടുംബത്തിനാണ് കളഞ്ഞുപോയ കമ്മൽ തെരയുന്നതിനിടെ 1000 വര്‍ഷം പഴക്കമുള്ള നിധി ലഭിച്ചത്.
പൂന്തോട്ടത്തിന് മധ്യത്തിൽ മെറ്റല്‍ ഡിറ്റക്ടര്‍ സിഗ്നലുകള്‍ നല്‍കാന്‍ തുടങ്ങി. തുടർന്ന്, മരത്തിന്‍റെ പരിസരത്ത് ഒന്നും കാണാതെ വന്നതോടെ സ്ഥലം കുഴിച്ച് പരിശോധിക്കുകയായിരുന്നു ഇവർ. പരിശോധനക്കൊടുവിൽ വൈക്കിങ് കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന ആഭരണങ്ങളാണ് ലഭിച്ചത്.
ആയിരത്തോളം വര്‍ഷങ്ങള്‍ പഴക്കമുള്ളതാണിവയെന്ന് ഗവേഷകര്‍ വ്യക്തമാക്കി. നോര്‍വേയിലെ തെക്കന്‍ മേഖലയിലാണ് ജോംഫ്രു ലാന്‍ഡ്. ഒമ്പതാം നൂറ്റാണ്ടില്‍ സ്ത്രീകളുടെ സംസ്കാരത്തിന് ഉപയോഗിച്ച ആഭരണങ്ങളാണ് മെറ്റല്‍ ഡിറ്റക്ടര്‍ വഴി കണ്ടെത്തിയിട്ടുളളതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. പുരാവസ്തു കണ്ടെത്തിയതിനെ പിന്നാലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരമറിയിച്ച കുടുംബത്തെ അധികൃതര്‍ അഭിനന്ദിച്ചു. നിലവില്‍ വെസ്റ്റ്ഫോള്‍ഡ് ടെലിമാര്‍ക്ക് കൗണ്ടി കൗണ്‍സിലില്‍ സൂക്ഷിച്ചിരിക്കുകയാണ് ആഭരണങ്ങൾ.
ഈ മാസം ആദ്യം നോര്‍വീജിയന്‍ ദ്വീപായ റെനേസോയില്‍ 51കാരി മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പ്രാചീനകാലത്തെ ഒമ്പത് പെന്‍ഡന്റുകളും മൂന്ന് വളകളും 10 സ്വര്‍ണ മുത്തുകളും കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.