മേഗൻ മെർക്കലിെൻറ ആരാധകനല്ല; ഹാരിക്ക് സൗഭാഗ്യം നേരുന്നു - ട്രംപ്
text_fieldsവാഷിങ്ടൺ: യു.എസിൻ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ജീവിതത്തെ മാറ്റിമറിക്കാൻ പോകുന്ന ഒന്നാണെന്ന മേഗൻ മാർകിലിെൻറ പരാമർശത്തിൽ മറുപടിയുമായി പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. താൻ മേഗെൻറ ആരാധകനല്ലെന്നും അതിനാൽ അവരുടെ പരാമർശങ്ങൾ ശ്രദ്ധിക്കേണ്ടതില്ലെന്നുമാണ് ട്രംപ് പ്രതികരിച്ചത്. ഒപ്പം മേഗെൻറ ഭർത്താവും ബ്രിട്ടീഷ് രാജകുമാരനുമായ ഹാരിക്ക് സൗഭാഗ്യങ്ങൾ നേരുന്നുവെന്നും അത് അദ്ദേഹത്തിന് ആവശ്യം വരുമെന്നും ട്രംപ് പറഞ്ഞു.
എ.ബി.സി ചാനലിന് മേഗനും ഹാരിയും സംയുക്തമായി നൽകിയ അഭിമുഖത്തിലാണ് അവർ യു.എസ് തെരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിച്ചത്. എല്ലാ നാലുവർഷം കഴിയുേമ്പാഴും ഇനിവരാൻ പോകുന്ന തെരഞ്ഞെടുപ്പ് നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുന്നതാണെന്ന് പറയാറുണ്ട്. എന്നാൽ ഇൗ തെരഞ്ഞെടുപ്പാണ് യഥാർഥത്തിൽ പ്രാധാന്യമർഹിക്കുന്നത്. വോട്ട് ചെയ്യുേമ്പാൾ, നിങ്ങളുടെ മൂല്യങ്ങളാണ് അവിടെ പ്രവർത്തിക്കേണ്ടത്. നിങ്ങളുടെ ശബ്ദം കേൾക്കുകയും വേണം എന്നായിരുന്നു മേഗെൻറ പ്രസ്താവന.
തെരെഞ്ഞടുപ്പിനോട് അടുക്കുേമ്പാൾ പ്രചരണത്തിെൻറ ഭാഗമായുള്ള വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും നെഗറ്റീവ് വാർത്തകളും ജനങ്ങൾ തള്ളണമെന്ന് ഹാരിയും പറഞ്ഞിരുന്നു.
ബ്രിട്ടീഷ് കൊട്ടാരത്തിൽ നിന്നുള്ള പദവികൾ ഒഴിഞ്ഞ ശേഷം ഹാരിയും മേഗനും കാലിഫോർണിയയിലാണ് താമസമാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.