ഇന്ത്യയിലെ ജനങ്ങൾ വോട്ടവകാശം വിനിയോഗിക്കുന്നതിനെ പ്രകീർത്തിച്ച് യു.എസ്
text_fieldsവാഷിങ്ടൺ: ഇന്ത്യയിലെ ജനങ്ങൾ വോട്ടവകാശം വിനിയോഗിക്കുന്നതിനെ പ്രകീർത്തിച്ച് യു.എസ്. ഇന്ത്യയെ പോലുള്ള ജനാധിപത്യ രാജ്യങ്ങൾ ലോകത്ത് കുറവാണെന്നും യു.എസ് വ്യക്തമാക്കി. യു.എസ് നാഷണൽ സെക്യൂരിറ്റി കമ്യൂണിക്കേഷൻ ഉപദേഷ്ടാവ് ജോൺ കിർബിയാണ് ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയിലെ ജനങ്ങൾ വോട്ടവകാശം വിനിയോഗിക്കുന്നതിനെ അഭിനന്ദിക്കുകയാണ്. വോട്ട് ചെയ്യുന്നതിലും പുതിയ സർക്കാറിനെ തെരഞ്ഞെടുക്കുന്നതിലും അവർ വഹിക്കുന്ന പങ്കിനേയും അഭിനന്ദിക്കുന്നു. ഈ പ്രക്രിയ നല്ല രീതിയിൽ പൂർത്തിയാക്കാൻ അവർക്ക് കഴിയട്ടെയെന്ന് ആശംസിക്കുകയാണെന്നും കിർബി പറഞ്ഞു. ഇന്ത്യൻ തെരഞ്ഞെടുപ്പിനെ സംബന്ധിക്കുന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം ഇപ്പോൾ കൂടുതൽ ദൃഢമായിട്ടുണ്ടെന്നും കിർബി വ്യക്തമാക്കി. കഴിഞ്ഞ തവണത്തെ ഇന്ത്യ സന്ദർശനത്തിന് ശേഷം ഇരുരാജ്യങ്ങളും മുൻകൈയെടുത്ത് പുതിയ പല പദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കിയെന്നും കിർബി പറഞ്ഞു. ഇൻഡോ-പസഫിക് ബന്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയും ജപ്പാനും അഭയാർഥികളോട് തുറന്ന സമീപനം കാണിക്കുന്നില്ലെന്ന ബൈഡന്റെ വിമർശനത്തിലും കിർബി വ്യക്തത വരുത്തി. യു.എസിന്റെ സാഹചര്യത്തിൽ നിന്നുകൊണ്ടാണ് ബൈഡൻ അത്തരമൊരു വിമർശനം നടത്തിയതെന്നും എല്ലാവരേയും ഉൾക്കൊള്ളാൻ തങ്ങൾക്ക് കഴിയുമെന്നുമായിരുന്നു ഇതുസംബന്ധിച്ച് കിർബിയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.