Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കക്ക്​...

അമേരിക്കക്ക്​ വേണ്ടെങ്കിലും ബ്രിട്ടന്​ വേണം; കൊളസ്ട്രോൾ ചികിത്സക്ക്​ പുതിയ മരുന്നിന്​ അനുമതി നൽകി ബ്രിട്ടൻ

text_fields
bookmark_border
അമേരിക്കക്ക്​ വേണ്ടെങ്കിലും ബ്രിട്ടന്​ വേണം; കൊളസ്ട്രോൾ ചികിത്സക്ക്​ പുതിയ മരുന്നിന്​ അനുമതി നൽകി ബ്രിട്ടൻ
cancel

ലണ്ടൻ: 'ചീത്ത' കൊളസ്​ട്രോളിന്‍റെ അളവ്​ കുറക്കാൻ പുതിയ മരുന്നിന്‍റെ ഉപയോഗത്തിന്​ ബ്രിട്ടനിൽ അനുമതി. സ്വിസ്​ കമ്പനിയായ നൊവാർട്ടിസ്​ കമ്പനിയുടെ ലെക്​വിയോ (leqvio) എന്ന മരുന്നിനാണ്​ ബ്രിട്ടൻ അനുമതി നൽകിയത്​. ഇൻക്ലിസിറാൻ (inclisiran) എന്നാണ്​ ഈ മരുന്നിന്‍റെ ജനറിക്​ പേര്​. വർഷത്തിൽ രണ്ടു​ പ്രാവശ്യമാണ്​ ഈ മരുന്നിന്‍റെ കുത്തിവെപ്പ്​ നൽകുന്നത്​.

പൊതു ആരോഗ്യസംവിധാനം വഴിയായിരിക്കും കുത്തിവെപ്പ്​. ഇതിനായി കമ്പനിയുമായി കരാറിലെത്തിയിട്ടുണ്ട്​. കൊളസ്ട്രോൾ കുറ​ക്കുന്ന സ്​റ്റാറ്റിൻസ്​ മരുന്നിനൊപ്പമാണ്​ കുത്തിവെപ്പെടുക്കേണ്ടത്​. നൊവാർട്ടിസുമായി സഹകരിച്ച്​ ഉയർന്ന കൊളസ്​ട്രോളുള്ള മൂന്നു ലക്ഷം പേർക്ക്​ മൂന്നു​ വർഷംകൊണ്ട്​ കുത്തിവെപ്പ്​ നൽകാനാണ്​ പദ്ധതി. മരുന്ന്​ ഉപയോഗിക്കുന്നതോടെ അടുത്ത പതിറ്റാണ്ടിൽ 55,000 ഹൃദയസ്​തംഭനം തടുക്കാൻ കഴിയുമെന്നും 30,000 ജീവൻ രക്ഷിക്കാൻ കഴിയുമെന്നുമാണ്​ ബ്രിട്ട​െൻറ പ്രതീക്ഷ. ബ്രിട്ടീഷ്​ ഹേർട്ട്​ ഫൗണ്ടേഷന്‍റെ കണക്കനുസരിച്ച്​ 75 ലക്ഷത്തലധികം ഹൃദ്രോഗികൾ ബ്രിട്ടനിലുണ്ട്​.

നേരത്തെ, അമേരിക്ക അനുമതി നിഷേധിച്ച മരുന്നിനാണ്​ ബ്രിട്ടൻ ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്​. അമേരിക്കയിൽ നൊവാർട്ടിസിന്‍റെ​ ഇൻക്ലിസിറാൻ മരുന്നായ ലെക്​വിയോ വിൽപനക്ക്​ അനുമതി ലഭിക്കാത്തത്​ കമ്പനിക്ക്​ വലിയ തിരിച്ചടിയായിരുന്നു. 1000 കോടി ഡോളറാണ്​ നൊവാർട്ടിസ്​ കമ്പനി ​ലെക്​വിയോ മരുന്നിൽ നിക്ഷേപിച്ചിരിക്കുന്നത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cholesterolbritainnovartisleqvioinclisiran
News Summary - Novartis signs deal with Britain's NHS for new cholesterol drug
Next Story