ഹോട്ടൽമുറിയിൽനിന്ന് 'നൊവിചോക്' വിഷാംശം കണ്ടെത്തിയതായി നവാൽനിയുടെ സഹായി
text_fieldsമോസ്കോ: റഷ്യൻ പ്രതിപക്ഷനേതാവും പുടിെൻറ വിമർശകനുമായ അലക്സി നവാൽനി താമസിച്ചിരുന്ന ഹോട്ടൽമുറിയിൽനിന്ന് മാരക വിഷമായ നൊവിചോക് നേർവ് ഏജൻറിെൻറ അംശമുള്ള കുപ്പി കണ്ടെത്തിയതായി അദ്ദേഹത്തിെൻറ സഹായി. അദ്ദേഹത്തിന് വിഷമേറ്റതിനുശേഷമാണ് നൊവിചോക് അംശമടങ്ങിയ വെള്ളം നിറച്ച കുപ്പി കണ്ടെത്തിയത്.
ആഗസ്റ്റ് 20ന് സൈബീരിയയിൽ വിമാനത്തിൽവെച്ചാണ് നവാൽനിക്ക് വിഷമേറ്റത്. വിമാനത്താവളത്തിൽവെച്ചാണ് വിഷമേറ്റതെന്നാണ് നേരത്തേ കരുതിയിരുന്നത്. എന്നാൽ, വിമാനത്താവളത്തിലേക്കു പുറപ്പെടുംമുമ്പ് മുറിയിൽവെച്ചാണ് വിഷമേറ്റതെന്ന് ഇപ്പോൾ മനസ്സിലാകുന്നുവെന്ന് അദ്ദേഹത്തിെൻറ പേരിലുള്ള ഇൻസ്റ്റഗ്രാമിൽ വന്ന പോസ്റ്റിൽ അറിയിച്ചു.
ഇതിനൊപ്പം അദ്ദേഹത്തിെൻറ സംഘാംഗങ്ങൾ ഹോട്ടൽമുറിയിൽ നിൽക്കുന്നതിെൻറ ദൃശ്യങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഒട്ടേറെ ഒഴിഞ്ഞ കുപ്പികളും ദൃശ്യങ്ങളിലുണ്ട്. ഈ ബോട്ടിലുകളിലൊന്നിൽനിന്ന് മാരക വിഷത്തിെൻറ അംശം ജർമനിയിലെ ലാബിൽനിന്ന് കണ്ടെത്തിയതായും പോസ്റ്റിൽ പറയുന്നു. അതേസമയം, കണ്ടെത്തലിനെക്കുറിച്ച് ജർമൻ അധികൃതർ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.