കോവിഡ് ബാധിതരുമായി സമ്പർക്കത്തിൽ വന്ന രോഗലക്ഷണമില്ലാത്തവർക്ക് പരിശോധന വേണ്ടെന്ന് യു.എസ്
text_fieldsവാഷിങ്ടണ്‍: കോവിഡ് ബാധിതരുമായി അടുത്ത സമ്പർക്കത്തിൽ വന്നവർ രോഗലക്ഷണങ്ങൾ കാണിക്കുന്നില്ലെങ്കിൽ അത്തരം ആളുകൾ കോവിഡ് പരിശോധന നടത്തേണ്ടതില്ലെന്ന് യു.എസ് ആരോഗ്യ വിഭാഗം. ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സെൻറർ ഔദ്യോഗിക വെബ്‌സൈറ്റില്‍ തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം വന്നത്. വൈറ്റ് ഹൗസിെൻറ ഇടപെടല്‍ മൂലമാണ് മാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായി ഇടപഴകിയവരിൽ രോഗ പരിശോധന നടത്തുന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്ന ആരോഗ്യവിഭാഗം നിലപാട് മാറ്റിയതെന്തെന്ന് വ്യക്തമായിയിട്ടില്ല. കോവിഡ് പരിശോധനകളുടെ എണ്ണം കുറയ്ക്കുമെന്ന് പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പരിശോധന വര്‍ധിച്ചിരിക്കുന്നതാണ് അമേരിക്കയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മോശമാണെന്ന ആരോപണമുയരാൻ കാരണമെന്നും ട്രംപ് പറഞ്ഞിരുന്നു.
ലോകത്ത് മറ്റേത് രാജ്യങ്ങളേക്കാളും പരിശോധന നടത്തുന്നതുകൊണ്ടാണ് അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം ഉയര്‍ന്നുനില്‍ക്കുന്നതെന്നായിരുന്നു ട്രംപിെൻറ വാദം. പറയുന്നു. കോവിഡ് ബാധ സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകുന്നവർ പരിശോധന വിധേയമാകണമായിരുന്നു. എന്നാൽ സമ്പർക്കമുള്ളവരിൽ പരിശോധന വേണ്ടെന്ന പുതിയ മാർഗനിർദേശം കൂടുതൽ പേരിലേക്ക് രോഗം പടരാൻ കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള അമേരിക്കയിൽ 5.8 ദശലക്ഷം ആളുകൾക്കാണ് രോഗം ബാധിച്ചത്. ഇതുവരെ 180,000 പേർ കോവിഡിനെ തുടർന്ന് മരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.