Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇനി ട്രംപത്തരം

ഇനി ട്രംപത്തരം

text_fields
bookmark_border
ഇനി ട്രംപത്തരം
cancel
camera_alt

വി​ജ​യ​വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​ശേ​ഷം ഫ്ലോ​റി​ഡ വെ​സ്റ്റ് പാം​ബീ​ച്ചി​ലെ​ത്തി​യ ഡോ​ണ​ൾ​ഡ് ട്രം​പ് അ​നു​യാ​യി​ക​ൾ​ക്കി​ട​യി​ൽ

ട്രം​പി​ന്റെ വി​ജ​യ​ത്തി​ൽ ക​രു​ത​ലോ​ടെ പ്ര​തി​ക​രി​ച്ച് നേ​താ​ക്ക​ൾ

വാ​ഷി​ങ്ട​ൺ: ച​രി​ത്രം സൃ​ഷ്ടി​ച്ച തി​രി​ച്ചു​വ​ര​വോ​ടെ യു.​എ​സ് പ്ര​സി​ഡ​ന്റ് പ​ദ​വി പി​ടി​ച്ച​ട​ക്കി​യ ഡോ​ണ​ൾ​ഡ് ട്രം​പ് രാ​ജ്യ​ത്തി​ന്റെ​യും ലോ​ക​ത്തി​ന്റെ ത​ന്നെ​യും ഭാ​ഗ​ധേ​യം മാ​റ്റി​യെ​ഴു​താ​ൻ ശ്ര​മം ന​ട​ത്തു​മെ​ന്ന വ്യാ​പ​ക വി​ല​യി​രു​ത്ത​ലി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ​ക​രു​ത​ലോ​ടെ പ്ര​തി​ക​രി​ച്ച് വി​വി​ധ നേ​താ​ക്ക​ൾ.

ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വേ​ൽ മാ​ക്രോ​ൺ, ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു, നാ​റ്റോ മേ​ധാ​വി മാ​ർ​ക് റൂ​ട്ടെ, ചൈ​നീ​സ് പ്ര​സി​ഡ​ന്റ് ഷീ ​ജി​ൻ​പി​ങ് ​ട്രം​പി​നെ അ​ഭി​ന​ന്ദി​ച്ച​പ്പോ​ൾ പ​ക്ഷെ, റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​ന്റെ പ്ര​തി​ക​ര​ണം പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. അ​തേ​സ​മ​യം, 2016ലെ ​ട്രം​പി​ന്റെ വി​ജ​യ​ത്തി​ൽ ആ​ദ്യം അ​ഭി​ന​ന്ദി​ച്ച നേ​താ​ക്ക​ളി​ൽ ഒ​രാ​ൾ പു​ടി​നാ​യി​രു​ന്നു.


‘‘സൗ​ഹൃ​ദ​ത്തി​ല​ല്ലാ​ത്ത ഒ​രു രാ​ജ്യ​ത്തി​ന്റെ കാ​ര്യ​മാ​ണ് നി​ങ്ങ​ൾ പ​റ​യു​ന്ന​ത്. ഞ​ങ്ങ​ളു​മാ​യി നേ​രി​ട്ടും അ​ല്ലാ​തെ​യും യു​ദ്ധ​ത്തി​ലു​ള്ള രാ​ജ്യ​മാ​ണ​ത്’’ - വി​ജ​യം സം​ബ​ന്ധി​ച്ച ​ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി ക്രെം​ലി​ൻ വ​ക്താ​വ് ദി​മി​ത്രി പെ​സ്കോ​വ് ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞു. അ​ടു​ത്ത കാ​ല​ത്തൊ​ന്നും ട്രം​പി​നെ അ​ഭി​ന്ദി​ക്കാ​ൻ പു​ടി​ന് പ​ദ്ധ​തി​യി​ല്ലെ​ന്നും പ്ര​സി​ഡ​ന്റ് പ​ദ​വി​യി​ൽ ട്രം​പി​ന്റെ പ്ര​വ​ർ​ത്ത​നം നോ​ക്കി​യ​ശേ​ഷം കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​മെ​ന്നും വ​ക്താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​രാ​ജ​യം അം​ഗീ​ക​രി​ച്ച എ​തി​ർ സ്ഥാ​നാ​ർ​ഥി ക​മ​ല ഹാ​രി​സ്, ജ​നാ​ധി​പ​ത്യ​ത്തി​നാ​യു​ള്ള പോ​രാ​ട്ടം തു​ട​രു​മെ​ന്നാ​ണ് പ്ര​തി​ക​രി​ച്ച​ത്. ഏ​റ്റ​വും മി​ക​ച്ച അ​മേ​രി​ക്ക​ക്കാ​രി​യാ​യ ക​മ​ല ഹാ​രി​സി​ന് അ​ഭി​ന​ന്ദ​ന​മെ​ന്നാ​ണ് യു.​എ​സ് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ ആ​ദ്യം പ്ര​തി​ക​രി​ച്ച​ത്. സെ​ന​റ്റി​ലും വി​ജ​യം കൊ​യ്ത, ട്രം​പി​ന്റെ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് പ​ക്ഷെ, പ്ര​തി​നി​ധി​സ​ഭ​യി​ൽ ആ​ധി​പ​ത്യം ഇ​നി​യും ഉ​റ​പ്പാ​ക്കാ​നാ​യി​ട്ടി​ല്ല.

ട്രം​പി​നെ അ​ഭി​ന​ന്ദി​ച്ച് ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ക്കാ​ർ

വാ​ഷി​ങ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തേ​ക്കു​ള്ള ഡോ​ണ​ൾ​ഡ് ട്രം​പി​െ​ന്റ വി​ജ​യ​ത്തെ സ്വാ​ഗ​തം ചെ​യ്ത് പ്ര​മു​ഖ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ക്കാ​ർ. യു.​എ​സ്-​ഇ​ന്ത്യ ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​ൻ അ​ദ്ദേ​ഹ​വു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​വ​ർ ഉ​റ​പ്പ് ന​ൽ​കി.

‘തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ൽ ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​ഭി​ന​ന്ദി​ക്കു​ന്നു. അ​മേ​രി​ക്ക​ൻ ന​വീ​ക​ര​ണ​ത്തി​െ​ന്റ സു​വ​ർ​ണ കാ​ല​ഘ​ട്ട​ത്തി​ലാ​ണ് നാം. ​ഭ​ര​ണ​ത്തി​െ​ന്റ നേ​ട്ട​ങ്ങ​ൾ എ​ല്ലാ​വ​ർ​ക്കും എ​ത്തി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​ന് അ​ദ്ദേ​ഹ​ത്തി​െ​ന്റ ഭ​ര​ണ​കൂ​ട​വു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണ്’ -ഗൂ​ഗ്​​ൾ സി.​ഇ.​ഒ സു​ന്ദ​ർ പി​ച്ചൈ പ​റ​ഞ്ഞു.

അ​മേ​രി​ക്ക​ൻ ജ​ന​ത ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കാ​നും രാ​ജ്യ​ത്തി​നാ​യി പ്രാ​ർ​ഥി​ക്കാ​നും സ​മാ​ധാ​ന​പ​ര​മാ​യ അ​ധി​കാ​ര കൈ​മാ​റ്റ പ്ര​ക്രി​യ ആ​രം​ഭി​ക്കാ​നു​മു​ള്ള സ​മ​യ​മാ​ണി​തെ​ന്ന് മു​ൻ സൗ​ത്ത് ക​രോ​ലി​ന ഗ​വ​ർ​ണ​ർ നി​ക്കി ഹാ​ലി പ​റ​ഞ്ഞു. അ​മേ​രി​ക്ക​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം മ​ഹ​ത്താ​യ ദി​ന​മാ​ണി​തെ​ന്ന് മു​ൻ ലൂ​സി​യാ​ന ഗ​വ​ർ​ണ​ർ ബോ​ബി ജി​ൻ​ഡാ​ൽ വി​ശേ​ഷി​പ്പി​ച്ചു. ‘ന​മു​ക്ക് ഒ​രു നി​മി​ഷം ആ​ഘോ​ഷി​ക്കാം. തു​ട​ർ​ന്ന് ന​മ്മു​ടെ രാ​ജ്യ​ത്തെ ശ​രി​യാ​യ പാ​ത​യി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​നു​ള്ള ക​ഠി​നാ​ധ്വാ​നം ആ​രം​ഭി​ക്കാം’ -ജി​ൻ​ഡാ​ൽ പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യി​ൽ ഇ​ത് പു​ല​രി​യാ​ണെ​ന്ന് സം​രം​ഭ​ക​നി​ൽ​നി​ന്ന് രാ​ഷ്ട്രീ​യ​ക്കാ​ര​നാ​യ വി​വേ​ക് ​​രാ​മ​സ്വാ​മി പ​റ​ഞ്ഞു. ഇ​നി ന​മു​ക്ക് രാ​ജ്യ​ത്തെ ര​ക്ഷി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​​ച്ചേ​ർ​ത്തു.

‘പ്ര​സി​ഡ​ൻ​റ് ട്രം​പി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. യു.​എ​സ്-​ഇ​ന്ത്യ ബ​ന്ധ​ത്തി​ലെ ഉ​ഭ​യ​ക​ക്ഷി പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​ങ്ങ​ളി​ലും ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും ഒ​രു​മി​ച്ച് ന​യി​ക്കാ​ൻ ക​ഴി​യു​ന്ന ആ​ഗോ​ള വെ​ല്ലു​വി​ളി​ക​ളി​ലും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു’ -പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​സ്‌​പോ​റ​യു​ടെ സ്ഥാ​പ​ക​ൻ എം.​ആ​ർ. രം​ഗ​സ്വാ​മി പ​റ​ഞ്ഞു.

ക​മ​ല ഹാ​രി​സി​നാ​യി ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന് മു​ന്നി​ൽ​നി​ന്ന അ​ജ​യ് ജെ​യി​ൻ ഭ​ടൂ​രി​യ​യും ട്രം​പി​നെ അ​ഭി​ന​ന്ദി​ച്ചു. ’നി​യു​ക്ത പ്ര​സി​ഡ​ൻ​റ് ട്രം​പി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. ആ​ദ്യ​ത്തെ വ​നി​ത പ്ര​സി​ഡ​ൻ​റി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ അ​മേ​രി​ക്ക വീ​ണ്ടും പ​രാ​ജ​യ​പ്പെ​ട്ടു. അ​തി​ർ​ത്തി പ്ര​ശ്ന​ങ്ങ​ൾ, സ​മ്പ​ദ്‌​വ്യ​വ​സ്ഥ, കു​ടി​യേ​റ്റം, കു​റ്റ​കൃ​ത്യ​ങ്ങ​ൾ, യു​ദ്ധ​ങ്ങ​ൾ എ​ന്നി​വ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള മാ​റ്റ​ത്തി​നാ​യി ആ​ളു​ക​ൾ വോ​ട്ട് ചെ​യ്തു.

അ​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നെ മാ​നി​ക്കു​ന്നു. ഞ​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന​തെ​ല്ലാം ഞ​ങ്ങ​ൾ ചെ​യ്തു -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന്യൂ​യോ​ർ​ക് ആ​സ്ഥാ​ന​മാ​യ പ്ര​മു​ഖ വ്യ​വ​സാ​യി അ​ൽ മേ​സ​ണും ട്രം​പി​നെ അ​ഭി​ന​ന്ദി​ച്ചു. ര​ണ്ട് കൊ​ല​പാ​ത​ക ശ്ര​മ​ങ്ങ​ളി​ൽ നി​ന്ന് ട്രം​പി​നെ ദൈ​വം ര​ക്ഷി​ച്ചു. അ​തി​ന് ഒ​രു കാ​ര​ണ​മു​ണ്ട്, അ​മേ​രി​ക്ക​ൻ ജ​ന​ത​ക്കും ഇ​ത​ര ലോ​ക​ത്തി​​നും അ​ദ്ദേ​ഹം ഒ​രു മി​ശി​ഹ​യാ​കാ​ൻ പോ​കു​ന്നു. വ​ള​രെ സ​മ്പ​ന്ന​മാ​യ ഒ​രു അ​മേ​രി​ക്ക ഉ​ണ്ടാ​കും.

യു​ദ്ധ​ങ്ങ​ളി​ല്ലാ​ത്ത ഒ​രു സു​ര​ക്ഷി​ത ലോ​കം. അ​മേ​രി​ക്ക​ൻ ഐ​ക്യ​നാ​ടു​ക​ൾ​ക്ക് ഒ​രു സു​വ​ർ​ണ കാ​ല​ഘ​ട്ടം ആ​രം​ഭി​ക്കു​ന്നു -അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ഫ്ര​ണ്ട്ഷി​പ് കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​ൻ ഡോ. ​കൃ​ഷ്ണ റെ​ഡ്ഡി​യും മി​ന്നും​വി​ജ​യ​ത്തി​ൽ ട്രം​പി​നെ അ​ഭി​ന​ന്ദി​ച്ചു.

‘നിരാശ വേണ്ട, ഇരുട്ടിലാണ് നക്ഷത്രങ്ങൾ പ്രകാശിക്കുക’

വാ​ഷി​ങ്ട​ൺ: തോ​ൽ​വി അം​ഗീ​ക​രി​ച്ച്, നി​രാ​ശ​രാ​യ അ​നു​യാ​യി​ക​ൾ​ക്ക് ഊ​ർ​ജം പ​ക​ർ​ന്ന് ക​മ​ല ഹാ​രി​സ്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡോ​ണ​ൾ​ഡ് ട്രം​പി​നോ​ട് തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ​തി​ന് പി​ന്നാ​ലെ അ​നു​യാ​യി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് ന​ട​ത്തി​യ വി​കാ​ര​നി​ർ​ഭ​ര​മാ​യ പ്ര​സം​ഗ​ത്തി​ൽ, ​പ്ര​ചാ​ര​ണ​ത്തി​ന് ഊ​ർ​ജം പ​ക​ർ​ന്ന പോ​രാ​ട്ടം തു​ട​രു​മെ​ന്ന് ക​മ​ല പ്ര​ഖ്യാ​പി​ച്ചു. ക​മ​ല​യു​ടെ വി​ജ​യം ആ​ഘോ​ഷി​ക്കാ​ൻ ത​യാ​റെ​ടു​ത്തി​രു​ന്ന അ​ണി​ക​ളെ നി​രാ​ശ​രാ​ക്കി​യാ​ണ് ഫ​ലം പു​റ​ത്തു​വ​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി ക​മ​ല അ​നു​യാ​യി​ക​ളോ​ട് സം​സാ​രി​ക്കു​മെ​ന്ന് ക​രു​തി​യി​രു​ന്നെ​ങ്കി​ലും തോ​ൽ​വി അ​റി​ഞ്ഞ​തോ​ടെ പി​റ്റേ ദി​വ​സ​ത്തേ​ക്ക് നീ​ട്ടി​വെ​ക്കു​ക​യാ​യി​രു​ന്നു.

ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​നു​വേ​ണ്ടി​യ​ല്ല പോ​രാ​ടി​യ​തെ​ന്ന് ക​മ​ല പ​റ​ഞ്ഞു. എ​ന്നാ​ൽ, ഫ​ലം അം​ഗീ​ക​രി​ക്കു​ക​യെ​ന്ന​താ​ണ് ജ​നാ​ധി​പ​ത്യ​ത്തി​ന്റെ അ​ടി​സ്ഥാ​ന ത​ത്ത്വം. അ​മേ​രി​ക്ക​ൻ വാ​ഗ്ദാ​ന​ത്തി​ന്റെ പ്ര​കാ​ശം എ​ന്നും തി​ള​ങ്ങി നി​ൽ​ക്കും. രാ​ജ്യ​ത്തി​െ​ന്റ അ​ടി​സ്ഥാ​ന ത​ത്ത്വ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ൽ​നി​ന്ന് പി​ന്നോ​ട്ടു പോ​ക​രു​തെ​ന്നും അ​വ​ർ അ​ണി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​രു​ണ്ട നാ​ളു​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ച്ച​താ​യി പ​ല​ർ​ക്കും തോ​ന്നു​ന്നു​ണ്ടാ​കും. എ​ന്നാ​ൽ, ഇ​രു​ട്ടി​ലാ​ണ് ന​ക്ഷ​ത്ര​ങ്ങ​ൾ പ്ര​കാ​ശി​ക്കു​ക​യെ​ന്ന് ക​മ​ല വി​കാ​ര​ഭ​രി​ത​യാ​യി പ​റ​ഞ്ഞു. ​

ട്രം​പി​നെ ഫോ​ണി​ൽ വി​ളി​ച്ച് സം​സാ​രി​ച്ച​താ​യും ക​മ​ല പ​റ​ഞ്ഞു. സു​ഗ​മ​മാ​യ അ​ധി​കാ​ര കൈ​മാ​റ്റ​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്നും ക​മ​ല ട്രം​പി​ന് ഉ​റ​പ്പു​ന​ൽ​കി. പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ ട്രം​പി​നെ ഫോ​ണി​ൽ വി​ളി​ച്ച് അ​ഭി​ന​ന്ദി​ച്ച​താ​യി വൈ​റ്റ് ഹൗ​സ് അ​റി​യി​ച്ചു. സു​ഗ​മ​മാ​യ അ​ധി​കാ​ര കൈ​മാ​റ്റ​വും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി. വൈ​റ്റ് ഹൗ​സി​ലെ​ത്തി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ അ​ദ്ദേ​ഹം ട്രം​പി​നെ ക്ഷ​ണി​ച്ചു.

‘‘കമല, ഞങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു’’

മി​ഷി​ഗ​ൺ: ട്രം​പി​ന്റെ ജ​യം ഡെ​മോ​ക്രാ​റ്റി​ക് കേ​ന്ദ്ര​ങ്ങ​ളെ സ​ങ്ക​ട​ത്തി​ലാ​ഴ്ത്തി​യ​​പ്പോ​ൾ, അ​റ​ബ് അ​മേ​രി​ക്ക​ക്കാ​രു​ടെ പ്ര​തി​ക​ര​ണം കൗ​തു​ക​ക​ര​മെ​ന്ന് അ​ൽ​ജ​സീ​റ. ‘ക​മ​ല ഹാ​രി​സ്, ഞ​ങ്ങ​ൾ നി​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ത​ന്നി​രു​ന്നു’​വെ​ന്നാ​ണ് മി​ഷി​ഗ​ണി​ലെ ഡി​യ​ർ​ബോ​ണി​ൽ ഒ​രു അ​റ​ബ് ആ​ക്ടി​വി​സ്റ്റ് പ്ര​തി​ക​രി​ച്ച​ത്. ‘വം​ശ​ഹ​ത്യ​യെ​ന്ന​ത് മോ​ശം രാ​ഷ്ട്രീ​യ​മാ​ണെ’​ന്നാ​യി​രു​ന്നു മറ്റൊരുാളുടെ പ്രതികരണം.

തോ​ൽ​വി​ക്കു​ശേ​ഷം വാ​ഷി​ങ്ട​ണി​ലെ ഹൊ​വാ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ക​മ​ല ഹാ​രി​സി​ന്റെ പ്ര​സം​ഗം ക​ണ്ണീ​രോ​ടെ ശ്ര​വി​ക്കു​ന്നവർ

ഗ​സ്സ വം​ശ​ഹ​ത്യ​ക്ക് ഇ​സ്രാ​യേ​ലി​നു​ള്ള യു.​എ​സ്സി​ന്റെ നി​രു​പാ​ധി​ക പി​ന്തു​ണ അ​വ​സാ​നി​പ്പി​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്ന, ക​മ​ല​യോ​ടു​ള്ള അ​റ​ബ് അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ത്തി​ന്റെ നി​ര​ന്ത​ര അ​ഭ്യ​ർ​ഥ​ന അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​തി​ലു​ള്ള രോ​ഷ​മാ​യി​രു​ന്നു പ​ല​രും പ്ര​ക​ടി​പ്പി​ച്ച​ത്. ഇത് പ​ര​മ്പ​രാ​ഗ​ത ​ഡെ​മോ​ക്രാ​റ്റ് വോ​ട്ടു​ക​ൾ ക​മ​ല​ക്ക് ന​ഷ്ട​മാ​ക്കി​യെ​ന്നും അ​താ​ണ് തോ​ൽ​വി​യി​ലെ ഒ​രു ഘ​ട​ക​മെ​ന്നും ആ​ദം അ​ബൂ​സ​ലാ​ഹ് എ​ന്ന അ​റ​ബ് അ​മേ​രി​ക്ക​ൻ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇക്കാരണത്താൽ തന്നെ അമേരിക്കൻ യു​വ​സ​മൂ​ഹ​വും ക​മ​ല​യെ കൈ​യൊ​ഴി​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kamala HarrisDonald Trumpamerican president election 2024
News Summary - Now Trump in America
Next Story