ആണവായുധശേഷി വർധിപ്പിക്കുമെന്ന് ഉത്തര കൊറിയ
text_fieldsസോൾ: ആണവായുധശക്തി വൻതോതിൽ വർധിപ്പിക്കുമെന്ന ഭീഷണിയുമായി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ രംഗത്ത്. യുദ്ധസന്നാഹങ്ങൾ വിലയിരുത്താൻ സൈനികമേധാവികളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ഈ പ്രഖ്യാപനം.
തിങ്കളാഴ്ച ചേർന്ന ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ സെൻട്രൽ മിലിട്ടറി കമീഷൻ യോഗത്തിൽ രാജ്യത്തിന്റെ ആക്രമണശേഷിയും യുദ്ധസന്നാഹങ്ങളും കിങ് ജോങ് ഉൻ വിലയിരുത്തിയതായി ഔദ്യോഗിക വാർത്താ ഏജൻസിയായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. കിം ഉദ്യോഗസ്ഥരുമായി സംസാരിക്കുന്ന ഫോട്ടോയും ഏജൻസി പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.