ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് കോവിഡ് പരിചരണം നൽകി ശ്രദ്ധേയയായ നഴ്സ് ജെന്നി മക്ഗി രാജിവെച്ചു; കാരണമിതാണ്...
text_fieldsലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കോവിഡ് ബാധിതനായി ആശുപത്രിയിലായ സമയത്ത് കരുതലും പരിചരണവും നൽകി ശ്രദ്ധയാകർഷിച്ച നഴ്സ് ജെന്നി മക്ഗിന്നി ജോലി രാജിവെച്ചു. ഒരു വർഷം നീണ്ട കടുത്ത നാളുകൾക്കൊടുവിൽ സർക്കാർ ജോലി രാജിവെക്കുകയാണെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ വർഷം ഏപ്രിലിലായിരുന്നു ബോറിസ് ജോൺസൺ കോവിഡ് ബാധിതനായി ആശുപത്രിയിലെത്തിയത്. രോഗമുക്തനായി ആശുപത്രി വിടുേമ്പാൾ ന്യൂസിലൻഡുകാരിയായ മക്ഗിന്നിയും സഹപ്രവർത്തകരും നൽകിയ പരിചരണം അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞിരുന്നു.
എന്നാൽ, കോവിഡ് പരിചരണം ഉൾപെടെ നിർവഹിക്കുന്ന പാരാമെഡിക്കൽ ജീവനക്കാർക്ക് അടുത്തിടെ സർക്കാർ ഒരു ശതമാനം ശമ്പള വർധന പ്രഖ്യാപിച്ചതാണ് ഇവരെയുൾപെടെ പ്രകോപിപ്പിച്ചത്. ഇത്രയും ചെറിയ തുക വർധിപ്പിച്ചത് അപമാനിക്കലാണെന്നു കുറ്റപ്പെടുത്തിയ മക്ഗിന്നി പണി നിർത്തി സ്വദേശമായ ന്യൂസിലൻഡിലേക്ക് മടങ്ങുകയാണെന്ന് അറിയിച്ചു. ലണ്ടനിലെ സെന്‍റ് തോമസ് ആശുപത്രിയിലായിരുന്നു ഇവർ പരിചരണത്തിനുണ്ടായിരുന്നത്. അടുത്തിടെ രോഗികൾ
കൂടുകയാണെന്നും വ്യക്തിപരമായ ആരോഗ്യം ക്ഷയിച്ചിട്ടുണ്ടെന്നും അറിയിച്ചാണ് ഇവരുടെ മടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.