അമേരിക്കയിലെ ആദ്യ മുസ്‌ലിം വനിതാ ഫെഡറൽ ജഡ്ജിയായി നുസ്റത്ത് ജഹാൻ
text_fieldsന്യൂയോർക്ക്: പൗരാവകാശ പ്രവർത്തക നുസ്റത്ത് ജഹാൻ ചൗധരി അമേരിക്കൻ നീതിന്യായ ചരിത്രത്തിലെ ആദ്യ മുസ്‌ലിം വനിത ഫെഡറൽ ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ടു. ന്യൂയോർക്കിലെ കിഴക്കൻ ഡിസ്ട്രിക്റ്റിനുള്ള കോടതിയിലെ ജഡ്ജിയായാണ് സെനറ്റ് അംഗീകരിച്ചിരിക്കുന്നത്. 49ന് എതിരെ 50 വോട്ടുകൾ നുസ്റത്തിന് ലഭിച്ചു.
ആദ്യ ബംഗ്ലാദേശി - അമേരിക്കൻ ഫെഡറൽ ജഡ്‌ജെന്ന നേട്ടവും 46കാരിയായ നുസ്റത്ത് ജഹാന് സ്വന്തമായി. കൊളംബിയ യൂനിവേഴ്സിറ്റിയിൽനിന്ന് 1998ൽ ബിരുദം നേടി. 2006ൽ പ്രിൻസ്റ്റൺ സ്കൂൾ ഓഫ് പബ്ലിക് ആൻഡ് ഇന്റർനാഷണൽ അഫയേഴ്സിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. പിന്നീട് യേൽ ലോ സ്കൂളിൽ തുടർപഠനം.
കരിയറിന്റെ ഭൂരിഭാഗവും അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂനിയന്റെ (എ.സി.എൽ.യു) ഭാഗമായാണ് ചെലവഴിച്ചത്. 2018 മുതൽ 2022 വരെ എ.സി.എൽ.യുവിന്‍റെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു.
2022 ജനുവരിയിൽ പ്രസിഡന്റ് ജോ ബൈഡനാണ് നുസ്റത്തിനെ ഫെഡറൽ ബെഞ്ചിലേക്ക് നാമനിർദേശം ചെയ്തത്. 2021ൽ അമേരിക്കയിലെ ആദ്യ മുസ്‌ലീം ജഡ്ജിയെ നിയമിച്ചതും ബൈഡൻ സർക്കാറായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.