'ചില പദ്ധതികളുണ്ട്'; വിവാഹത്തെ കുറിച്ച് ജസീന്ത ആർഡേൻ
text_fieldsക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ വിവാഹിതയാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. 'ഞങ്ങൾക്ക് ചില പദ്ധതികളുണ്ട്. അത് അതിെൻറ വഴിയിലാണ്'- വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് ന്യൂസിലൻഡ് നഗരമായ പ്ലൈമൗത്തിൽ വെച്ച് ജസീന്ത പ്രതികരിച്ചു.
'അത് പ്രാവർത്തികമാക്കുന്നതിന് മുമ്പ് ചില പദ്ധതികൾ ഞങ്ങളുടെ കുടുംബവുമായും സുഹൃത്തുക്കളുമായും പങ്കിടേണ്ടതുണ്ട്' -ജസീന്ത പറഞ്ഞു.
40കാരിയായ ആർഡേൻ ടെലിവിഷൻ അവതാരകനും ജീവിത പങ്കാളിയുമായ 44കാരൻ ക്ലാർക് ഗേഫോഡിനെ ഔദ്യോഗികമായി വിവാഹം ചെയ്തിട്ടില്ല. ഇരുവർക്കും രണ്ട് വയസായ മകളുണ്ട്. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ മൂന്നു മാസം പ്രായമുള്ള മകളെയും കൈയിലെടുത്ത് എത്തിയ ജസീന്തയുടെ ചിത്രം ഇന്നും ഏവരുടെയും മനസിലുണ്ട്.
കഴിഞ്ഞ മാസം ജസീന്തയുടെ നേതൃത്വത്തിൽ ലേബർ പാർട്ടി ന്യൂസിലൻഡിൽ അധികാരം നിലനിർത്തിയിരുന്നു. കോവിഡ് ഫലപ്രദമായി പ്രതിരോധിക്കുന്നതിലൂടെ ജസീന്ത ലോകത്തിെൻറ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ക്രൈസ്റ്റ്ചര്‍ച്ച് വെടിവെപ്പില്‍ കൊല്ലപ്പെട്ട മുസ്ലിംകളുടെ കുടുംബാംഗങ്ങളെ ആലിംഗനം ചെയ്ത് സാന്ത്വനിപ്പിക്കുന്ന ജസീന്തയെ ലോകജനത ആദരവോടെ നോക്കിക്കണ്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.