സ്വയംരക്ഷയ്ക്ക് അടിസ്ഥാന നടപടികൾ പോലും സ്വീകരിക്കാത്ത ട്രംപാണ് പൗരന്മാരെ രക്ഷിക്കുന്നത് -ഒബാമ
text_fieldsഫിലാഡെൽഫിയ: യു.എസ്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ പ്രചാരണം അവസാനിക്കാനിരിക്കെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് മുൻ പ്രസിഡന്‍റ് ബറാക് ഒബാമ. സ്വയംരക്ഷയ്ക്കുള്ള അടിസ്ഥാന നടപടികൾ പോലും സ്വീകരിക്കാൻ സാധിക്കാത്ത ആളായ ട്രംപ് അമേരിക്കൻ പൗരന്മാരെ രക്ഷിക്കാൻ പോകുന്നില്ലെന്ന് ഒബാമ പറഞ്ഞു.
കോവിഡ് മഹാമാരി വ്യാപിക്കാൻ തുടങ്ങിയിട്ട് എട്ട് മാസം കഴിഞ്ഞു. രാജ്യത്ത് വീണ്ടും കേസുകൾ വർധിച്ചു കൊണ്ടിരിക്കുകയാണ്. ഡോണൾഡ് ട്രംപ് നമ്മെയെല്ലാം സംരക്ഷിക്കാൻ പോകുന്നില്ല. സ്വയംരക്ഷയ്ക്കുള്ള അടിസ്ഥാന നടപടികൾ പോലും എടുക്കാൻ അദ്ദേഹത്തിന് കഴിയില്ലെന്നും ഫിലാഡെൽഫിയയിലെ ലിങ്കൺ ഫിനാൻഷ്യൽ ഫീൽഡിന് പുറത്ത് നടത്തിയ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
കോവിഡ് എന്നത് ഒരു റിയാലിറ്റി ഷോയല്ല, എന്നാൽ റിയാലിറ്റിയാണ്. ജോലി ഗൗരവമായി എടുക്കാൻ തനിക്ക് (ട്രംപിന്) കഴിവില്ലെന്ന് തെളിയിക്കുന്നതിന്‍റ അനന്തരഫലങ്ങൾക്കൊപ്പം ജനങ്ങൾക്ക് ജീവിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അവർ മറ്റുള്ളവരെ ക്രൂരരും ഭിന്നിപ്പിക്കുന്നവരും വംശീയവാദികളുമാണെന്ന് പറയുന്നു. ഇത് നമ്മുടെ സമൂഹത്തിൽ കെട്ടിച്ചമച്ചതാണ്. ഇത് നമ്മുടെ കുട്ടികൾ കാര്യങ്ങൾ എങ്ങനെ കാണുന്നു എന്നതിനെ ബാധിക്കുന്നു. നമ്മുടെ കുടുംബങ്ങൾ ഒത്തുചേരുന്ന വഴികളെ ബാധിക്കുന്നു. സ്വഭാവ കാര്യങ്ങളിലെ ആ പെരുമാറ്റം പ്രധാനമാണെന്നും ഒബാമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.