ഇത് രാജ്യത്തിന് നാണക്കേട്; രൂക്ഷ പ്രതികരണവുമായി ഒബാമ
text_fieldsവാഷിങ്ടൺ: യു.എസ് കോൺഗ്രസിൽ റിപബ്ലിക്കൻ പാർട്ടി അനുകൂലികൾ നടത്തിയ ആക്രമണത്തിൽ കനത്ത പ്രതിഷേധവുമായി മുൻ പ്രസിഡന്‍റ് ബറാക് ഒബാമ. ഇത് രാജ്യത്തിന് നാണക്കേടും അപമാനവുമാണെന്ന് ഒബാമ കുറ്റപ്പെടുത്തി.
ഒരു അടിസ്ഥാനവുമില്ലാത്ത നുണയാണ് ഡോണൾഡ് ട്രംപ് നിരന്തരമായി ആവർത്തിക്കുന്നത്. നിയമപരമായി നടന്ന തെരഞ്ഞെടുപ്പിനെ കുറിച്ചാണ് ട്രംപിന്‍റെ ആക്ഷേപങ്ങളെന്നും ഒബാമ പറഞ്ഞു. റിപബ്ലിക്കൻ പാർട്ടി അനുനായികളോട് സത്യം പറയാൻ ട്രംപ് തയാറാവണമെന്നും ഒബാമ ആവശ്യപ്പെട്ടു.
യു.എസ് പാർലമെന്‍റിൽ ട്രംപ് അനുകൂലികൾ അതിക്രമിച്ചു കയറിയുണ്ടായ ഏറ്റുമുട്ടൽ യു.എസിനെയാകെ ഞെട്ടിച്ചിരുന്നു. ജോ ബൈഡന്‍റെ വിജയം അംഗീകരിക്കാന്‍ യു.എസ് കോണ്‍ഗ്രസിന്‍റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന് അകത്ത് കടന്നത്. വെടിവെപ്പിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.