'ഏകോപിത നീക്കം, അമേരിക്കൻ സൈനിക താവള ആക്രമണത്തിന് പിന്നിൽ ഇറാൻ'
text_fieldsവാഷിങ്ടൺ: ദക്ഷിണ സിറിയയിലെ അമേരിക്കൻ സൈനിക താവളം അക്രമിച്ചത് ഇറാനാണെന്ന് ഉന്നത അമേരിക്കൻ വൃത്തങ്ങൾ. ഡ്രോണുകൾ തൊടുത്തുവിട്ടത് ഇറാനിൽ നിന്നല്ലെങ്കിലും, അവരുടെ സഹായേത്താടെയാണ് അക്രമണം നടന്നതെന്ന് അമേരിക്ക കരുതുന്നതായി അസോസിയേറ്റഡ് പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Iran was behind a drone attack where American troops are based in Syria, US officials say https://t.co/D03S8CNQ2z
— Al Jazeera English (@AJEnglish) October 25, 2021
ദക്ഷിണ സിറിയയിലെ അൽതാൻഫ് സൈനിക താവളമാണ് കഴിഞ്ഞ ദിവസം അക്രമിക്കപ്പെട്ടത്. സ്ഫോടന ശേഷിയുള്ള അഞ്ചു ഡ്രോണുകളാണ് സൈനിക കേന്ദ്രം ലക്ഷ്യമാക്കി വന്നത്. സംഭവത്തിൽ ആളപായമോ പരിക്കോയില്ല. എങ്കിലും യു.എസ്- ഇറാൻ ബന്ധം ആക്രമണത്തിലൂടെ വശളാവുമെന്ന് പശ്ചിമേഷ്യൻ നിരീക്ഷകർ പറയുന്നു.
#BREAKING: U.S. officials say they believe Iran was behind the drone attack last week at the military outpost in southern Syria where American troops are based. https://t.co/Hij82AWYmR
— VINnews (@VINNews) October 26, 2021
ഐ.എസ് ആക്രമണം ചെറുക്കാനായി അമേരിക്കയും സഖ്യ കക്ഷികളും സിറിയൻ സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നത് അൽതാൻഫ് സൈനിക കേന്ദ്രത്തിൽ നിന്നാണ്. തെഹ്റാനിൽ നിന്നും ദക്ഷിണ ലെബനാനിലേക്കുള്ള വഴിമധ്യേയാണ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഈ സൈനിക താവളം ഇല്ലാതായാൽ മാത്രമെ ഇറാന് ലബനാനിലെ ശീഈ പോരാളികളുമായി അനായാസ ബന്ധം സ്ഥാപിക്കാനാവൂ.
US officials say attack on #Syria base involved as many as 5 Iranian drones laden with explosive chargeshttps://t.co/6OJZ4Obyja
— Arab News (@arabnews) October 25, 2021
തിങ്കളാഴ്ച വാർത്ത സമ്മേളനത്തിൽ ഇറാൻ അക്രമത്തെ കുറിച്ച് പെന്‍റഗൺ വക്താവ് ജോൺ കിർബിയോട് മാധ്യമപ്രവർത്തകർ ചോദ്യം ഉന്നയിച്ചെങ്കിലും അദ്ദേഹം കൂടുതൽ പ്രതികരിച്ചില്ല. 'ഏകോപിതവും സങ്കീർണവുമായ' ആക്രമണം നടന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.