ഭീതികൂട്ടി ഒമിക്രോൺ; കൂടുതൽ നിയന്ത്രണങ്ങൾക്ക് യൂറോപ്
text_fieldsലണ്ടൻ: യൂറോപ്പിൽ അതിവേഗം പടരുന്ന ഒമിക്രോൺ വകഭേദത്തിൽ വിറങ്ങലിച്ച് ഭരണകൂടങ്ങൾ. ഒരു ദിവസം 12,133 പേരിൽ ഒമിക്രോൺ സ്ഥിരീകരിച്ച ബ്രിട്ടനിൽ കടുത്ത നിയന്ത്രണങ്ങൾ ഉടൻ വന്നേക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ലോക്ഡൗൺ നടപ്പാക്കില്ലെങ്കിലും കടകൾ നേരത്തെ അടക്കലും കൂട്ടംകൂടൽ നിരോധിക്കലുമുൾപ്പെടെ നിയന്ത്രണങ്ങളാണ് ആദ്യ ഘട്ടത്തിൽ പരിഗണനയിലുള്ളത്.
ലണ്ടനിലും സമീപ പട്ടണങ്ങളിലും രണ്ടോ മൂന്നോ ദിവസത്തിനിടെ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. ബ്രിട്ടനിൽ ഇതുവരെ 12 പേരാണ് ഒമിക്രോൺ ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. യൂറോപ്പിലും പുറത്തുമായി നിലവിൽ 89 രാജ്യങ്ങളിൽ ഈ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.
നെതർലൻഡ്സിൽ കഴിഞ്ഞ ദിവസം ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇതിെൻറ ഭാഗമായി റസ്റ്റാറൻറുകൾ, ജിംനേഷ്യം, മ്യൂസിയം തുടങ്ങി പൊതു ഇടങ്ങൾ അടച്ചുപൂട്ടി. അയർലൻഡിൽ രാത്രി എട്ടുമണിയോടെ കടകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടിട്ടുണ്ട്. ഇസ്രായേൽ യു.എസിലേക്ക് യാത്രാ വിലക്കും പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.