ജര്‍മനിയിലും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ യൂറോപ്യൻ രാജ്യം
text_fieldsബെർലിൻ: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ജര്‍മനിയിലും സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽനിന്നും വന്ന യാത്രക്കാരനിലാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.
ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ വകഭേദം വന്ന വൈറസ് കണ്ടെത്തിയതായി പടിഞ്ഞാറൻ സംസ്ഥാനമായ ഹസെയിലെ സാമൂഹികകാര്യ മന്ത്രി കെയ് ക്ലോസ് ട്വീറ്റ് ചെയ്തു. ഒമൈക്രോണ്‍ സ്ഥിരീകരിച്ചയാളെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. യാത്രക്കാരന് നിലവില്‍ ഐസൊലേഷനിലാണെന്നും കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നും ക്ലോസെ വ്യക്തമാക്കി.
അടുത്തിടെ ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയവർ സ്വയം നിരീക്ഷണത്തിൽ പോകാനും പരിശോധന നടത്താനും നിർദേശിച്ചതായി കെയ് ക്ലോസ് പറഞ്ഞു.
ഒമൈക്രോണ്‍ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ യൂറോപ്യൻ രാജ്യമാണ് ജർമനി. നേരത്തെ ബെല്‍ജിയത്തിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഒമിക്രോണ്‍ വകഭേദം നിരവധി രാജ്യങ്ങളില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്കി.
ജർമനിയും മറ്റ് പല യൂറോപ്യൻ രാജ്യങ്ങളും കൊറോണ വൈറസ് കേസുകളിൽ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് പുതിയ വേരിയന്റും റിപ്പോര്‍ട്ട് ചെയ്യുന്നത്. ജർമനിയിൽ ശനിയാഴ്ച 67,125 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ക്ക് ജര്‍മ്മനി വിലക്കൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.