മറ്റ് വകഭേദങ്ങളില്ലെങ്കിൽ ഒമിക്രോൺ കോവിഡിന്റെ അവസാനമാകാം -ആന്‍റണി ഫൗചി
text_fieldsവാഷിങ്ടൺ: ഒമിക്രോൺ വകഭേദം കോവിഡ് മഹാമാരിയുടെ അവസാനത്തിലേക്ക് നയിച്ചേക്കാമെന്ന ശുഭസൂചനയുമായി യു.എസ് പകർച്ചവ്യാധി നിയന്ത്രണവിദഗ്ധൻ ആന്‍റണി ഫൗചി. എന്നാൽ, പ്രതിരോധസംവിധാനത്തെ മറികടക്കാൻ ശേഷിയുള്ള പുതിയ വകഭേദം വരാതിരുന്നാലേ ഇതു സാധ്യമാവുകയുള്ളൂവെന്നും ലോകസാമ്പത്തിക ഫോറത്തിന്റെ പരിപാടിയിൽ ഫൗചി വ്യക്തമാക്കി. ഒമിക്രോണിന്റെ അതിവ്യാപനം മഹാമാരിയെ അവസാനഘട്ടത്തിലെത്തിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
ഒമിക്രോൺ ഡെൽറ്റയെപ്പോലെ മാരകമല്ലെങ്കിലും വ്യാപനം വർധിക്കുന്നത് അതിന്റെ ശക്തിയെ ആണ് സൂചിപ്പിക്കുന്നത്. ഒമിക്രോൺ ബാധിക്കുന്നതിലൂടെ ജനങ്ങൾക്കു രോഗപ്രതിരോധ ശേഷി ലഭിക്കുമോ എന്നുള്ളതാണു പ്രസക്തമായ ചോദ്യം. എന്നാൽ, പുതിയ വകഭേദങ്ങൾക്കു സംഭവിക്കുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് ഓരോ ശരീരവും എങ്ങനെ പ്രതികരിക്കുന്നു എന്നതനുസരിച്ചിരിക്കും അതിന്റെ ഉത്തരമെന്നും ഫൗചി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.