ഒമൈക്രോൺ: യാത്രവിലക്കുമായി യു.എസ് ഉൾപ്പെടെ കൂടുതൽ രാജ്യങ്ങൾ
text_fieldsവാഷിങ്ടൺ: കോവിഡിെൻറ ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ രാജ്യങ്ങൾ കടുത്തനടപടികളിലേക്ക്. ദക്ഷിണാഫ്രിക്ക, ബോട്സ്വാന, സിംബാബ്വെ, നമീബിയ, ലെസോതോ, എസ്വാതിനി, മൊസാംബീക്, മലാവി എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്ക് യു.എസ് തിങ്കളാഴ്ച മുതൽ യാത്ര വിലക്ക് പ്രഖ്യാപിച്ചു. മേഖലയിലെ യു.എസ് പൗരൻമാർക്ക് രാജ്യത്ത് പ്രവേശിക്കാം. മുൻകരുതലിന്റെ ഭാഗമായി ഡിസംബർ മൂന്നുമുതൽ ന്യൂയോർക്കിൽ മേയർ കാത്തി ഹോഗൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ആസ്ട്രേലിയ, ജപ്പാൻ, ഇറാൻ, ബ്രസീൽ, കാനഡ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളും വിലക്ക് പ്രഖ്യാപിച്ചു. നെതർലൻഡ്സിലേക്ക് രണ്ടു വിമാനങ്ങളിലായി എത്തിയ 61 പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവരെ വിമാനത്താവളത്തിനടുത്ത ഹോട്ടലിൽ ക്വാറൻറീനിൽ പ്രവേശിപ്പിച്ചു. പുതിയ വകഭേദമാണോ എന്നറിയാൻ കൂടുതൽ പരിശോധനകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.
നെതർലൻഡ്സിൽ കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. നവംബർ 24നു ദക്ഷിണാഫ്രിക്കയിലാണ് ഒമൈക്രോൺ വകഭേദം സ്ഥിരീകരിച്ചത്. പിന്നാലെ ബോട്സ്വാന, ബെൽജിയം, ഹോങ്കോങ്, ഇസ്രായേൽ എന്നീ രാജ്യങ്ങളിലും പുതിയ വകഭേദം കണ്ടെത്തി.
ദക്ഷിണാഫ്രിക്കയിലെ ആകെ ജനസംഖ്യയിൽ 24 ശതമാനം ആളുകൾ മാത്രമാണ് വാക്സിനേഷൻ സ്വീകരിച്ചത്. മറ്റു രാജ്യങ്ങളിൽ ബൂസ്റ്റർ ഡോസുകൾ തുടങ്ങു
േമ്പാൾ ആഫ്രിക്കൻ രാജ്യങ്ങളിൽ വാക്സിനേഷൻ നിരക്ക് കുറവാണ്. ഒമൈക്രോണ്‍ ജര്‍മനിയിലും സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽനിന്നു വന്ന യാത്രക്കാരനിലാണ് രോഗം സ്ഥിരീകരിച്ചത്. ഫ്രാങ്ക്ഫുർട്ട് വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ വകഭേദം വന്ന വൈറസ് കണ്ടെത്തിയതായി പടിഞ്ഞാറൻ സംസ്ഥാനമായ ഹസെയിലെ സാമൂഹികകാര്യ മന്ത്രി കെയ് ക്ലോസ് ട്വീറ്റ് ചെയ്തു. ഒമൈക്രോണ്‍ സ്ഥിരീകരിച്ചയാളെ ക്വാറൻറീനിൽ പ്രവേശിപ്പിച്ചു. യാത്രക്കാരന് നിലവില്‍ ഐസൊലേഷനിലാണെന്നും കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നും ക്ലോസെ വ്യക്തമാക്കി. ഒമൈക്രോണ്‍ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ യൂറോപ്യൻ രാജ്യമാണ് ജർമനി. നേരത്തേ ഒൈമക്രോണ് സ്ഥിരീകരിച്ചിരുന്നു. ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.