ആമസോൺ പ്രൈം വിഡിയോകളിൽ അടുത്ത വർഷം മുതൽ പരസ്യം വരും
text_fieldsന്യൂയോർക്: ആമസോൺ പ്രൈം പ്ലാറ്റ്ഫോമിൽ അടുത്ത വർഷം തുടക്കം മുതൽ സിനിമകൾ, വിഡിയോ ഷോകൾ എന്നിവക്കൊപ്പം പരസ്യങ്ങൾ ഉൾപ്പെടുത്തും. വിവിധ രാജ്യങ്ങളിൽ ഘട്ടംഘട്ടമായാണ് പരസ്യം ഉൾപ്പെടുത്തുക. ആദ്യഘട്ടത്തിൽ യു.എസ്, യു.കെ, ജർമനി, കാനഡ എന്നീ രാജ്യങ്ങളും അടുത്ത ഘട്ടത്തിൽ ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, മെക്സികോ, ആസ്ട്രേലിയ എന്നിവയുമാണ് ഉൾപ്പെടുത്തുക. സാധാരണ സബ്സ്ക്രിപ്ഷൻ നിരക്ക് മാറ്റമില്ലാതെ തുടരുന്നതിനൊപ്പം അധികനിരക്ക് ഈടാക്കി പരസ്യരഹിത ഉള്ളടക്കം തിരഞ്ഞെടുക്കാനും അവസരമൊരുക്കും. കഴിഞ്ഞ വർഷം ഡിസ്നി പ്ലസ് ഇത്തരം പാക്കേജ് അവതരിപ്പിച്ചിരുന്നു. ആമസോണിന്റെ പ്രധാന എതിരാളിയായ നെറ്റ്ഫ്ലിക്സും പരസ്യത്തോടെയും അല്ലാതെയുമുള്ള പാക്കേജ് അവതരിപ്പിച്ചിട്ടുണ്ട്. മറ്റു പ്ലാറ്റ്ഫോമുകളെക്കാൾ കുറവ് പരസ്യം മാത്രമേ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നുള്ളൂവെന്ന് കമ്പനി വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.