ഇന്ത്യയുടെ പേരുമാറ്റം; പ്രതികരിച്ച് ഐക്യരാഷ്ട്ര സഭ
text_fieldsവാഷിങ്ടൺ: ഇന്ത്യയുടെ പേര് ഭാരത് എന്ന ആക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ഇക്കാര്യത്തിൽ പ്രതികരിച്ച് യു.എൻ. സംഘടനയുടെ സെക്രട്ടറി ജനറൽ അന്റോണിയ ഗുട്ടറസിന്റെ ഉപവക്താവ് ഫർഹാനാണ് ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുന്നത്. മുമ്പ് തുർക്കിയുടെ പേര് തുർക്കിയ എന്നാക്കിയത് മുൻനിർത്തിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
തുർക്കിയുടെ പേര് തുർക്കിയ എന്നാക്കിയപ്പോൾ ഔദ്യോഗികമായി സർക്കാറിൽ നിന്നും ലഭിച്ച അഭ്യർഥനയുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുകയായിരുന്നു. ഇന്ത്യയുടെ ഭാഗത്ത് നിന്നും ഇത്തരത്തിൽ അഭ്യർഥന ലഭിച്ചാൽ തീരുമാനമുണ്ടാകുമെന്നും യു.എൻ പ്രതിനിധി അറിയിച്ചു.
ജി20 പ്രതിനിധികളെ അത്താഴവിരുന്നിന് ക്ഷണിച്ചുകൊണ്ടുള്ള കത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു പ്രസിഡന്റ് ഓഫ് ഭാരത് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇതാണ് ഇൻഡ്യയുടെ പേരുമാറ്റാൻ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ പരക്കാൻ കാരണം.
ഇതിന് പിന്നാലെ പേരുമാറ്റത്തെ അനുകൂലിച്ച് സംഘ്പരിവാറുമായി ചേർന്നുനിൽക്കുന്നവർ രംഗത്തെത്തിയിരുന്നു. പേരുമാറ്റത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തുകയും ചെയ്തു. ഏകദേശം 14,000 കോടി രൂപ ഇന്ത്യയുടെ പേരുമാറ്റത്തിന് ചെലവ് വരുമെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.