അഫ്ഗാനിലെ ഒരു കോടി കുട്ടികൾക്ക് സഹായം വേണം –യുനിസെഫ്
text_fieldsന്യൂയോർക്ക്/കാബൂൾ: അഫ്ഗാനിസ്താനിലെ ഒരു കോടി കുട്ടികളുടെ അവസ്ഥ ദയനീയമാണെന്നും ഇവർക്ക് സഹായം ആവശ്യമാണെന്നും യുനിസെഫ്. ജീവന് ഭീഷണിയാകുന്ന വിധത്തിൽ ഈ വർഷം 10 ലക്ഷം കുട്ടികളിൽ പോഷകാഹാര കുറവുണ്ടായേക്കാമെന്നും യുനിസെഫ് വ്യക്തമാക്കി.
വർഷങ്ങളായുള്ള വരൾച്ച, സംഘർഷം, സാമ്പത്തിക തകർച്ച, എന്നിവയോടൊപ്പം കോവിഡ് കൂടി വന്നതോടെ രാജ്യത്തെ 1.40 കോടി ജനത്തിന് ഭക്ഷ്യസുരക്ഷിതത്വമില്ലാതായെന്ന് ഐക്യരാഷ്ട്രസഭ ഭക്ഷ്യ പരിപാടിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡേവിഡ് ബീസ്ലി മുന്നറിയിപ്പ് നൽകി. അതേസമയം, ലോക ബാങ്ക് അഫ്ഗാനുള്ള ധനസഹായം നിർത്തി.
ആഗസ്റ്റ് 31നുള്ളിൽ സൈന്യം പൂർണമായി പിൻമാറുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ പ്രഖ്യാപിച്ചതോടെ ഒഴിപ്പിക്കലും ഊർജിതമാക്കി. താലിബാൻ കാബൂൾ പിടിച്ചതിന് ശേഷം അമേരിക്കയും സഖ്യസേനയും 82,300 പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മാത്രം 19000 പേരെയാണ് ഒഴിപ്പിച്ചത്.
താലിബാൻ സഹകരിക്കുന്നതിെൻറ അടിസ്ഥാനത്തിലേ ആഗസ്റ്റ് 31നകം ഒഴിപ്പിക്കൽ പൂർത്തിയാവുകയുള്ളൂവെന്ന് ജോ ബൈഡൻ പറഞ്ഞു. ബ്രിട്ടൻ ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ പിൻമാറ്റ സമയപരിധി നീട്ടണമെന്ന് സമ്മർദം ചെലുത്തിയെങ്കിലും ജോ ബൈഡൻ വഴങ്ങിയില്ല. ഇതിനിടെ താലിബാനുമായി ആദ്യമായി നയതന്ത്രതല ബന്ധം സ്ഥാപിച്ചതായി ചൈന അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.