ലോക ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന്; ഇന്തോനേഷ്യയിൽ മരണം 174
text_fieldsജാവ: ഇന്തോനേഷ്യയിൽ ഫുട്ബാൾ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും മരണപ്പെട്ടവരുടെ എണ്ണം 174 ആയി. ആദ്യ റിപ്പോർട്ടുകളിൽ 127 പേരായിരുന്നു കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ 9.30 ആയപ്പോഴേക്കും മരണ സംഖ്യ 158 ആയി ഉയർന്നു. 10.30 ആയപ്പോഴേക്കും മരണം 174ലെത്തി.
കിഴക്കൻ ജാവായിലെ മലങ്കിൽ ശനിയാഴ്ച വൈകുന്നേരം നടന്ന ലീഗ് മത്സരത്തിൽ ഹോം ടീം ആയ എഫ്.സി അരേമ പാരമ്പര്യ എതിരാളികളായ പേരെസബയോയോട് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തോറ്റതിനെത്തുടർന്നു കാഞ്റൂഹാൻ സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞിരുന്ന ആതിഥേയ ടീമിന്റെ ആരാധകർ കളിക്കളത്തിലേക്കു ഇരച്ചു കയറുകയായിരുന്നു. തടയാൻ പൊലിസ് ശ്രമിച്ചപ്പോൾരണ്ട് പൊലീസുകാർ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ വ്യാപകമായ കണ്ണീർ വാതക പ്രയോഗമാണ് കൂടുതൽ മരണത്തിനു കാരണമായത്. മിഴിഞ്ഞ 20 വർഷത്തിന് ശേഷമുള്ള ആദ്യ പരാജയം ആയിരുന്നു അരെമയുടേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.