Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗസ്സയിലെ...

ഗസ്സയിലെ രക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും ബന്ധുക്കൾക്ക് ഹജ്ജിന്​ അവസരം; രാജാവി​ന്റെ അതിഥികളായെത്തുക 1000 തീർഥാടകർ​

text_fields
bookmark_border
ഗസ്സയിലെ രക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും ബന്ധുക്കൾക്ക് ഹജ്ജിന്​ അവസരം; രാജാവി​ന്റെ അതിഥികളായെത്തുക 1000 തീർഥാടകർ​
cancel

റിയാദ്​: ഗസ്സയിൽനിന്ന്​ 1000 തീർഥാടകർക്ക് ആതിഥേയത്വം നൽകാൻ സൽമാൻ രാജാവിന്റെ​ പ്രത്യേക ഉത്തരവ്. ഗസ്സയിലെ രക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളിൽ നിന്നാണ്​ ഇത്രയും പേർക്ക്​ ഹജ്ജിന്​ അവസരം ലഭിക്കുക​.

‘ഗസ്സയിൽ നിന്നുള്ള രക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളിലെ തീർഥാടകർക്ക്​ ഹജ്ജിന്​ ആതിഥ്യമരുളാനുള്ള സംരംഭം’ എന്ന പേരിലാണ്​ ഈ ഉത്തരവ്​​. ഇതോടെ ഈ വർഷം സൽമാൻ രാജാവി​െൻറ അതിഥികളായെത്തുന്ന ഫലസ്​തീൻ തീർഥാടകരുടെ എണ്ണം​ 2000 ആകും.

ഖാദിമുൽ ഹജ്ജ്, ഉംറ, സന്ദർശന പരിപാടിയുടെ ഭാഗമാണിത്. സൗദി മതകാര്യ വകുപ്പാണ്​ ഇത്​ നടപ്പാക്കുന്നത്​. സൽമാൻ രാജാവിന്റെ പ്രത്യേക ഉത്തരവിലൂടെയുള്ള അസാധാരണമായ ഈ ആതിഥേയത്വം ഗസ്സയിലെ ജനത അനുഭവിക്കുന്ന ദുരിതങ്ങൾക്ക് ആശ്വാസമേകുമെന്ന് മതകാര്യ മന്ത്രി അബ്​ദുല്ലത്തീഫ് ആലുശൈഖ്​ പറഞ്ഞു. ഇതുപോലെയുള്ള മാനുഷികമായ നിലപാടുകളും പരിഗണനകളും സൗദിക്ക്​ അപരിചിതമല്ല. രാഷ്​ട്ര സ്ഥാപകൻ അബ്​ദുൽ അസീസ് രാജാവി​െൻറ കാലം മുതൽ സൗദി ഭരണകൂടവും ജനങ്ങളും ഫലസ്​തീനിനൊപ്പമാണ്​. സൽമാൻ രാജാവും കിരീടാവകാശിയും ഇസ്‌ലാമിക രാഷ്​ട്രങ്ങളുടെ പൊതുവായ വിഷയങ്ങളിലും, പ്രത്യേകിച്ച് ഫലസ്തീൻ പ്രശ്‌നങ്ങളിലും വലിയ താൽപര്യമാണ്​ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും മതകാര്യ മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaIsrael Palestine Conflicthajj pilgrimsHajj 2024
News Summary - Opportunity for Hajj for relatives of martyrs and wounded in Gaza; 1000 pilgrims will be guests of the king
Next Story