പ്രധാനമന്ത്രിയായി അധികാരത്തിലിരിക്കാൻ അർഹതയില്ല; വിക്രമസിംഗെയെ തള്ളി പ്രതിപക്ഷം
text_fieldsകൊളംബോ: 2020ലെ തെരഞ്ഞെടുപ്പിൽ ജനം തള്ളിക്കളഞ്ഞ റനിൽ വിക്രമസിംഗെക്ക് പ്രധാനമന്ത്രിയായി അധികാരത്തിലിരിക്കാൻ അർഹതയില്ലെന്ന് ശ്രീലങ്കയിലെ പ്രതിപക്ഷമായ ജനത വിമുക്തി പെരമുന(ജെ.വി.പി).
ഭരണഘടന ഭേദഗതി ശിപാർശകൾ ചർച്ചചെയ്യാൻ വിക്രമസിംഗെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജെ.വി.പി പങ്കെടുത്തിരുന്നില്ല. ഭരണഘടനാ ഭേദഗതിയിലൂടെ പ്രധാനമന്ത്രിക്ക് കൂടുതൽ അധികാരം കൈവരുമെന്ന് ജെ.വെ.പി നേതാവ് അനുര കുമാര ദിസനായകെ ചൂണ്ടിക്കാട്ടി. എന്നാൽ ഒരിക്കൽ ജനം വോട്ടെടുപ്പിലൂടെ തള്ളിയ വിക്രമസിംഗെക്ക് അങ്ങനെയുള്ള പദവികൾ വഹിക്കാൻ യോഗ്യതയില്ലെന്നും ദിസനായകെ ആരോപിച്ചു.
നിലവിലെ പാർലമെന്റ് കാലയളവ് രണ്ടോ മൂന്നോ വർഷത്തേക്ക് ചുരുക്കി മറ്റൊരു സർക്കാറിനെ തെരഞ്ഞെടുക്കാൻ ജനങ്ങൾക്ക് അവസരം നൽകണമെന്ന് നിർദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. 2020ലെ തെരഞ്ഞെടുപ്പിൽ വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനൽ പാർട്ടി ഒരു സീറ്റിൽ പോലും വിജയിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.