ആവാസ വ്യവസ്ഥ നഷ്ടെപ്പട്ടു; കാടിറങ്ങിയ ഒറാങ് ഉട്ടാനെ വനത്തിലേക്ക് തിരിച്ചയച്ചു
text_fieldsഇന്തോനേഷ്യയിലെ ഈത്തപ്പന പ്ലാേൻറഷനിൽ കണ്ടെത്തിയ ബോർണിയൻ ഒറാങ് ഉട്ടാനെ രക്ഷെപ്പടുത്തി ഉൾവനത്തിലേക്ക് തിരിച്ചയച്ചു. ആവാസ വ്യവസ്ഥ നഷ്ടെപ്പട്ടതോടെ വംശനാശ ഭീഷണി നേരിടുന്ന വന്യമൃഗങ്ങൾ കാടിറങ്ങുന്നതിെൻറ ഏറ്റവും പുതിയ ഉദാഹരണം.
ആഗസ്റ്റിൽ ഇന്തോനേഷ്യയുടെ ഭാഗമായ ബോർണിയോ ദ്വീപിലെ ഈത്തപ്പന പ്ലാേൻറഷനിൽ അഞ്ച് ഒറാങ് ഉട്ടാനെ കണ്ടെത്തിയിരുന്നു. നാലെണ്ണത്തിനെ കണ്ടെത്തി വനത്തിലേക്ക് തിരിച്ചയച്ചിരുന്നു. കൂട്ടത്തിൽ ഒന്നിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലെന്ന് മൃഗഡോക്ടറായ ആന്ദിരി നുറില്ലാ പറഞ്ഞു.
ബോൺസൽ എന്നുവിളിക്കുന്ന ആൺ ഒറാങ് ഉട്ടാന് ഏകദേശം 30- 40 വയസ് പ്രായംവരും. തോട്ടത്തിൽ ശാന്തനായി കണ്ടെത്തിയ ഒറാങ് ഉട്ടാനെ പിടികൂടി കൂട്ടിലാക്കിയ ശേഷം പുഴയിലൂടെ വനത്തിലെ സുരക്ഷിത പ്രദേശത്ത് എത്തിച്ച് തുറന്നുവിടുകയായിരുന്നു. കണ്ടെത്തുേമ്പാൾ ഒറാങ് ഉട്ടാെൻറ ആരോഗ്യ നില തൃപ്തികരമായിരുന്നു. വിരലുകളിൽ ചെറിയ പരിക്കും ദേഹത്ത് ഗുരുതരമല്ലാത്ത മുറിവുകളും മാത്രമേയുള്ളൂ.
വേൾഡ് വൈൽഡ്ലൈഫ് ഫണ്ടിെൻറ കണക്കുപ്രകാരം ഏകദേശം 1,00,000ത്തോളം ഒറാങ് ഉട്ടാൻ വാസസ്ഥലം ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് ചേക്കേറിയിരുന്നു. കഴിഞ്ഞ 60 വർഷത്തിനിടെ 50 ശതമാനം ഒറാങ് ഉട്ടാൻ ഭൂമിയിൽനിന്ന് ഇല്ലാതായി. അനധികൃത വേട്ടയാടലും വിൽപ്പനയും വാസസ്ഥലം ഉപേക്ഷിക്കുന്നതിനും തീറ്റതേടി കാടിറങ്ങി മറ്റു സ്ഥലങ്ങളിലേക്ക് പോകാനും വന്യജീവികൾ നിർബന്ധിതരാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.