റഷ്യയുടെ സൈനിക ബലവും ആയുധ ശേഷിയും ശോഷിക്കുന്നു; ഡിസംബർ മുതൽ 20,000ലേറെ റഷ്യൻ സൈനികർ കൊല്ലപ്പെട്ടു -യു.എസ്
text_fieldsവാഷിങ്ടൺ: 2022 ഡിസംബർ മുതൽ 20,000ലെറെ റഷ്യൻ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യു.എസ്. ഒരു ലക്ഷത്തിലേറെ സൈനികർക്ക് പരിക്കേറ്റിട്ടുമുണ്ടെന്ന് നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ നയതന്ത്ര ബന്ധങ്ങളുടെ കോർഡിനേറ്റർ കൂടിയായ ജോൺ കിർബി പറഞ്ഞു.
റഷ്യയുടെ സൈനിക ബലവും ആയുധ ശേഷിയും തീർന്നിരിക്കുന്നു. ഡിസംബർ മുതൽ, റഷ്യയുടെ ഒരു ലക്ഷത്തോളം സൈനികർക്ക് അപകടമുണ്ടായി. 20,000 ഒളം പേർ സൈനിക നടപടികളിൽ കൊല്ലപ്പെട്ടു.
പരിക്കേറ്റവരിൽ പകുതിയും റഷ്യയിലെ സ്വകാര്യ കമ്പനിയായ വാഗ്നറിന്റെ സൈനികരാണ്. -കിർബി വ്യക്തമാക്കി.
എന്നാൽ തങ്ങളുടെ സൈനികരിൽ 94 പേർക്ക് മാത്രമാണ് പരിക്കേറ്റതെന്ന വാഗ്നർ നേതാവ് യെവഗ്നി പ്രിഗോഷിന്റെ വകാശവാദങ്ങളെ കിർബി തള്ളി. വെറും അസംബന്ധമായ അവകാശ വാദങ്ങളാണിവയെന്ന് കിർബി പറഞ്ഞു. കിട്ടിയ ഏറ്റവും കുറഞ്ഞ വിവരങ്ങൾ വെച്ചുതന്നെ ഈ വകാശ വാദം തെറ്റാണെന്ന് വ്യക്തമാണ്. ഒരുലക്ഷം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഉക്രെയ്നിൽ പരിക്കേറ്റവരുടെ വിവരങ്ങൾ നൽകാൻ കിർബി വിസമ്മതിച്ചു. വിഷയത്തിൽ ഉക്രെയ്നെ ബുദ്ധിമുട്ടിലാക്കുന്ന ഒരു വിവരവും കൈമാറില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇവിടെ ഇര ഉക്രെയ്നാണ്. റഷ്യയാണ് അക്രമകാരി. ഉക്രെയ്നികൾക്ക് വീണ്ടും ബുദ്ധിമുട്ടാകുന്ന തരത്തിൽ ഒരു വിവരവും പൊതു സമൂഹത്തിൽ പങ്കുവെക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല -കിർബി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.