ഇത്യോപ്യൻ ആഭ്യന്തരസംഘർഷം; ടിഗ്രെയിൽ നാലുലക്ഷം പേർ ക്ഷാമത്തിെൻറ പിടിയിൽ
text_fieldsആഡിസ് അബബ: ആഭ്യന്തരകലാപം രൂക്ഷമായ ഇത്യോപ്യയിലെ ടിഗ്രെയിൽ നാലുലക്ഷത്തിേലറെ ആളുകൾ കടുത്ത ക്ഷാമത്തിെൻറ പിടിയിലും 18 ലക്ഷം േപർ അതിെൻറ വക്കിലാണെന്നും യു.എൻ. എറിത്രിയൻ സർക്കാർ കഴിഞ്ഞ തിങ്കളാഴ്ച ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും തമാശയായിട്ടാണ് വിമതർ അതിനെ കാണുന്നത്.
ടിഗ്രെയിലെ പ്രാദേശിക ഭരണകൂടവും ഇത്യോപ്യയിലെ അബി അഹ്മദ് ഭരണകൂടവും തമ്മിലുള്ള സംഘർഷമാണ് സ്ഥിതിഗതികൾ വഷളാക്കിയത്. ഈ പ്രദേശത്തേക്ക് അടിയന്തര മാനുഷിക സഹായങ്ങൾ പോലും എത്തിക്കാൻ സന്നദ്ധസംഘടനകൾക്ക് പോലും കഴിയുന്നില്ല. ഗോത്രവർഗ അടിസ്ഥാനത്തിൽ സ്വയം ഭരണമുള്ള 10 ഇത്യോപ്യൻ പ്രദേശങ്ങളിലൊന്നാണ് ടിഗ്രെ. 2020 നവംബറിൽ ഇത്യോപ്യൻ സർക്കാർ സേനയും വിമതരും തമ്മിൽ തുടങ്ങിയ കലാപമാണ് ഇപ്പോഴത്തെ ക്ഷാമത്തിനും പട്ടിണിക്കും കാരണം.
ഇത്യോപ്യയിൽ ആറു ശതമാനം മാത്രമാണ് ടിഗ്രെ ഗോത്രക്കാരെങ്കിലും രാജ്യത്തെ പ്രധാന പദവികളിൽ അവർ സജീവമായിരുന്നു. ഒറോമോ വിഭാഗത്തിൽ പെട്ട അബി അഹമദ് 2018ൽ ഇത്യോപ്യയിലെ പ്രധാനമന്ത്രിയായതോടെ ടിഗ്രെകൾക്ക് ഭരണരംഗത്തുള്ള സ്വാധീനം ഇല്ലാതായി. ഇതാണ് ആഭ്യന്തര കലാപത്തിെൻറ കാരണം. ടിഗ്രെയിലെ അവസ്ഥ ദിനംപ്രതി മോശമാവുകയാണെന്ന് യു.എൻ എയ്ഡ് മേധാവി രമേഷ് രാജസിംഗം ചൂണ്ടിക്കാട്ടി. ഇവിടെ 33000 ത്തോളം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചുകോടിയിലേറെ ജനങ്ങളാണ് മാനുഷിക സഹായം തേടുന്നത്. മനുഷ്യാവകാശ പ്രവർത്തകരെ കടത്തിവിടാതെയും ഭക്ഷ്യവസ്തുക്കൾ നൽകാതെയുമാണ് സർക്കാർ പകരം വീട്ടുന്നത്.മാധ്യമങ്ങൾക്ക് ഇവിടേക്ക് പ്രവേശനമില്ല. ഭക്ഷ്യവസ്തുക്കളുമായി വരുന്ന വാഹനങ്ങൾ ഇത്യോപ്യൻ സൈന്യം തിരിച്ചയക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.