Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സൂയസ്​ കനാലിൽ കപ്പൽ കുരുക്ക്​ എന്നു തീരും? ശനിയാഴ്​ചയെന്ന്​ കമ്പനി, വഴിമുട്ടി ആ​േഗാള ചരക്കു ഗതാഗതം
cancel
Homechevron_rightNewschevron_rightWorldchevron_rightസൂയസ്​ കനാലിൽ കപ്പൽ...

സൂയസ്​ കനാലിൽ കപ്പൽ കുരുക്ക്​ എന്നു തീരും? ശനിയാഴ്​ചയെന്ന്​ കമ്പനി, വഴിമുട്ടി ആ​േഗാള ചരക്കു ഗതാഗതം

text_fields
bookmark_border


കയ്​റോ: എണ്ണമറ്റ മനുഷ്യരും യന്ത്രങ്ങളും ദിവസങ്ങളായി കഠിനശ്രമത്തിലാണ്​ സൂയസ്​ കനാലിൽ വിലങ്ങനെ കുടുങ്ങിക്കിടക്കുന്ന 400 മീറ്റർ നീള​മുള്ള കൂറ്റൻ ചരക്കുകപ്പൽ 'എവർഗ്രീനി​'നെ രക്ഷപ്പെടുത്താൻ. 200ലേറെ കപ്പലുകൾ കനാലിന്‍റെ ഇരുവശങ്ങളിലുമായി സമയമെണ്ണിക്കഴിയുന്നു. കപ്പലുകളുടെ എണ്ണം കൂടുന്നത്​ ആഗോള ചരക്കു ഗതാഗതത്തെ ചെറുതല്ലാത്ത തോതിൽ ബാധിക്കുന്നതാണ്​ ആശങ്ക ഇരട്ടിയാക്കുന്നത്​.

​പൗരസ്​ത്യ ലോകവും പാശ്​ചാത്യ ലോകവും തമ്മിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതയാണ്​ സൂയസ്​ കനാൽ. കപ്പലുകളെ ചരക്കു ഗതാഗതത്തിന്​ ഉപയോഗിക്കുന്ന നിരവധി കമ്പനികളെയും അതുവഴി രാജ്യങ്ങളെയും ഇത്​ സമ്മർദത്തിലാക്കുമെന്നുറപ്പ്​. ഏഷ്യയിൽനിന്ന്​ യൂറോപിലേക്കും വടക്കേ അമേരിക്കയിലേക്കും തിരിച്ചുമുള്ള വഴി മൂന്നാം ദിവസവും അടഞ്ഞുതന്നെ കിടക്കുകയാണ്​. വെള്ളിയാഴ്ചയിലെ കണക്കുകൾ പ്രകാരം 237 കപ്പലുകളാണ്​ ഇരുവശങ്ങളിലുമായി കനാൽ തുറക്കാൻ കാത്തുകഴിയുന്നത്​. ആഗോള വ്യാപാരത്തിന്‍റെ 12 ശതമാനം വരുന്ന പാത എന്നു തുറക്കാനാവുമെന്ന്​ ഇതുവരെയും കൃത്യമായ ഉറപ്പു പറയാറായിട്ടില്ല. ശനിയാഴ്ച വൈകീ​ട്ടോടെ കപ്പൽ വീണ്ടും ഗതാഗത യോഗ്യമാക്കാനാകുമെന്നാണ്​ കണക്കുകൂട്ടുന്നതെന്ന്​ കപ്പൽ ഉടമയായ ഷോയ്​ കിസെൻ പ്രത്യാശ പ്രകടിപ്പിക്കുന്നു. എന്നാൽ, സാഹചര്യങ്ങൾ പ്രതികൂലമായാൽ അത്​ ആഴ്ചകളെടുക്കാമെന്നും കമ്പനി തന്നെ പറയുന്നു.




തായ്​വാൻ ആസ്​ഥാനമായ എവർഗ്രീൻ മറൈനു കീഴിലുള്ള കപ്പലിന്‍റെ അസാധാരണ നീളമാണ്​ ഏറ്റവും വലിയ വില്ലൻ. ശരാശരി 200 മീറ്ററിലേറെ വീതിയുള്ള കനാലിൽ 400 മീറ്ററുള്ള കപ്പലാണ്​ വിലങ്ങനെ കിടക്കുന്നത്​. നാലു ഫുട്​ബാൾ മൈതാനങ്ങളുടെ അത്രയും നീളമുണ്ടിതിന്​. നിറയെ ചരക്കായതിനാൽ എളുപ്പം രക്ഷപ്പെടുത്തലും ദുസ്സാധ്യം.

ടഗ്​ ബോട്ടുകൾ, ഇരുവശത്തെയും ​ഡ്രെഡ്​ജിങ്​, ഭാരം കുറക്കൽ തുടങ്ങി വിവിധ പദ്ധതികളാണ്​ നടപ്പാക്കി വരുന്നത്​.

ഒമ്പത്​ ടഗ്​ ബോട്ടുകൾ ഇതിനകം കപ്പലിന്‍റെ ഇരുവശങ്ങളിലുമായി വിന്യസിച്ചിട്ടുണ്ട്​. കൂറ്റൻ കാബിളുകൾ ഉപയോഗിച്ചും തള്ളിയും ഇവ ശ്രമം തുടർന്നുകൊണ്ടിരിക്കുന്നു. ഇരുവശങ്ങളിലും ആഴത്തിൽ പുതഞ്ഞുകിടക്കുന്നതിനാൽ ടഗ്​ ബോട്ടുകൾ ഉപയോഗിച്ച്​ വലിച്ചുനീക്കൽ എളുപ്പമല്ല.

ഇതു മനസ്സിലാക്കി ഇരുവശങ്ങളിലും എസ്​കവേറ്റർ ഉപയോഗിച്ചും അല്ലാതെയും​ ഡ്രെഡ്​ജിങ്​ പുരോഗമിക്കുകയാണ്​. മൂന്ന്​ ഡ്രെഡ്​ജറുകൾ ഇതിനകം സേവനത്തിനെത്തിയിട്ടുണ്ട്​. നെതർലൻഡ്​സ്​ ആസ്​ഥാനമായുള്ള ബോസ്​കാലിസ്​ ആണ്​ മണ്ണും മണലും നീക്കം ചെയ്യുന്ന ജോലി ചെയ്​തുകൊണ്ടിരിക്കുന്നത്​. 2015ലാണ്​ അവസാനമായി കനാൽ വീതി കൂട്ടിയിരുന്നത്​.

കപ്പലിലെ രണ്ടു ലക്ഷം ടൺ ചരക്കും ഇന്ധനവും നീക്കം ചെയ്യലും ആലോചിച്ചുവരികയാണ്​. എവർഗ്രീനിൽ മാത്രം 20,000 കണ്ടെയ്​നറുകൾ കയറ്റാനാകും. ഇവയത്രയും മാറ്റുന്നത്​ അതി സാഹസമാകും. സമ​യമേറെ വേണ്ടതും. കൃത്യമായി ഇരുവശത്തും ഭാരം സമീകരിച്ചില്ലെങ്കിൽ മറിയാൻ വരെ സാധ്യതയുണ്ടെന്നും​ പറയുന്നു, വിദഗ്​ധർ.

ഒരുവശത്ത്​ 71ഉം മറുവശത്ത്​ 79ഉം കപ്പലുകൾ ഇന്നലെ വരെ കാത്തുകെട്ടിക്കിടക്കുന്നു. കനാൽ കടക്കാതെ നിന്ന മറ്റു കപ്പലുകൾ മറ്റു വഴികളിലേക്ക്​ മാറി സഞ്ചരിക്കുന്നുണ്ട്​.

ലോകത്തെ ഏറ്റവും തിരക്കുപിടിച്ച കപ്പൽ പാതകളി​ലൊന്നായ സൂയസ്​ കനാൽ വഴി പ്രതിദിനം 960 കോടി ഡോളർ (69,650 കോടി രൂപ) മൂല്യമുള്ള ചരക്ക്​ കടത്തുന്നുവെന്നാണ്​ കണക്കുകൂട്ടൽ. അതത്രയും​ കെട്ടിക്കിടക്കുന്നത്​ എണ്ണക്കു മാത്രമല്ല, മറ്റു അവശ്യ വസ്​തുക്കൾക്കും വില കൂട്ടാൻ ഇടയാക്കിയിട്ടുണ്ട്​. 24 എണ്ണ ടാങ്കറുകൾ മാത്രം കുടുങ്ങിക്കിടക്കുന്നതായാണ്​ കണക്ക്​. കൂറ്റൻ ചരക്കുകപ്പലുകൾ 41. വസ്​ത്രം, ഫർണിച്ചർ, നിർമാണ സാമഗ്രികൾ, കാർ സ്​പെയർ പാർടുകൾ തുടങ്ങി ചരക്കുകപ്പലുകളിൽ കുടുങ്ങിക്കിടക്കുന്നത്​ പലവിധ വസ്​തുക്കൾ.

ആഫ്രിക്കയിലെ ഗുഡ്​ഹോപ്​ മുനമ്പുവഴി കപ്പലുകൾ തിരിച്ചുവിടാനാണ്​ കമ്പനികൾ പരിഗണിക്കുന്നത്​. എന്നാൽ, ചെലവ്​ ഇരട്ടിയാക്കുമെന്നത്​ പലരെയും കാത്തുനിൽക്കാനും പ്രേരിപ്പിക്കുന്നു.

ആഗോള വ്യാപാരത്തിന്‍റെ 80 ശതമാനവും നടക്കുന്നത്​ കടൽവഴിയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tomorrowSuez CanalEvergreen
News Summary - Owner of ship stuck in Suez Canal aims to free it 'tomorrow night'
Next Story