ഓക്സ്ഫഡ് കോവിഡ് വാക്സിൻ കുട്ടികളിൽ പരീക്ഷിക്കും
text_fieldsലണ്ടൻ: ഓക്സ്ഫഡ് സർവകലാശാല അൾട്രസെനികയുമായി ചേർന്ന് വികസിപ്പിച്ച കോവിഡ് വാക്സിൻ ആദ്യമായി കുട്ടികളിൽ പരീക്ഷിക്കാൻ ഒരുങ്ങുന്നു. ഏഴിനും 17നുമിടെ പ്രായമുള്ളവർക്ക് വാക്സിൻ ഫലപ്രദമാണോ എന്നറിയാനാണ് പരീക്ഷണം നടത്തുന്നതെന്ന് ഓക്സ്ഫഡ്സർവകലാശാല അറിയിച്ചു.
300വോളൻറിയർമാർക്ക് ആദ്യഘട്ടത്തിൽ കുത്തിവെപ്പ് നൽകാൻ സാധിക്കുമെന്നാണ് ഓക്സ്ഫഡിെൻറ പ്രതീക്ഷ. കുത്തിവെപ്പ് ഈ മാസം തുടങ്ങും. വാക്സിെൻറ സുരക്ഷയും രോഗപ്രതിരോധ ശേഷിയുമാണ് പഠനവിധേയമാക്കുക. നേരത്തെ ഓക്സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്‍ വ്യാപകമായി ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ ചെയ്തിരുന്നു. അസ്ട്രാസെനെകയുടെ കോവിഡ് വാക്സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.