അഞ്ച് മിനിട്ടിൽ കോവിഡ് ഫലമറിയും; ടെസ്റ്റ് കിറ്റുമായി ഓക്സ്ഫോഡ് യൂനിവേഴ്സിറ്റി
text_fieldsലണ്ടൻ: അഞ്ച് മിനിട്ടിൽ കോവിഡ് പരിശോധന നടത്താവുന്ന ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്ത് ഓക്സ്ഫോഡ് യൂനിവേഴ്സിറ്റി. ആൻറിജൻ പരിശോധന നടത്താനുള്ള കിറ്റാണ് യൂനിവേഴ്സിറ്റി വികസിപ്പിച്ചെടുത്തത്. എയർപോർട്ടുകളിലും വ്യാപാര കേന്ദ്രങ്ങളും വലിയതോതിൽ കോവിഡ് പരിശോധന നടത്താൻ കിറ്റ് സഹായിക്കുമെന്ന് യൂനിവേഴ്സിറ്റി വ്യക്തമാക്കി.
2021 ആദ്യത്തോടെ ടെസ്റ്റിങ് കിറ്റ് വിപണിയിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് യൂനിവേഴ്സിറ്റി അറിയിച്ചു. കൃത്യതയോടെ കൊറോണ വൈറസിനെ മറ്റുള്ളവയിൽ നിന്ന് വേർതിരിക്കാൻ കിറ്റിന് കഴിയുമെന്നും യൂനിവേഴ്സിറ്റി അവകാശപ്പെട്ടു.
ഞങ്ങളുടെ കിറ്റ് വളരെ വേഗത്തിൽ വൈറസിനെ തിരിച്ചറിയും. എളുപ്പത്തിൽ നടത്താവുന്നതും ചെലവ് കുറവുള്ളതുമാണ് യൂനിവേഴ്സിറ്റിയുടെ പരിശോധന കിറ്റെന്ന് പ്രൊഫസർ അചിലീസ് കാപാൻഡിസ് പറഞ്ഞു.
കോവിഡിനിടയിലും സമ്പദ്വ്യവസ്ഥകൾ വീണ്ടും തുറക്കുേമ്പാൾ ആളുകളെ വ്യാപകമായി പരിശോധിക്കുന്നത് ആൻറിജൻ കിറ്റുകളുപയോഗിച്ചത്. കോവിഡ് കെണ്ടത്താൻ ഉപയോഗിക്കുന്ന മറ്റൊരു പരിശോധന രീതിയായ പി.സി.ആറുമായി താരതമ്യം ചെയ്യുേമ്പാൾ ആൻറിജന് കൃത്യത കുറവാണെന്നതാണ് പ്രധാന പോരായ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.