ജീവൻ രക്ഷാ മരുന്നുകൾക്ക് നെട്ടോട്ടമോടി പാകിസ്താൻ
text_fieldsകറാച്ചി: പാകിസ്താനിലെ ഡ്രഗ് റെഗുലേറ്ററി അതോറിറ്റിയുടെ വിവാദമായ വിലനിർണ്ണയ നയവും പ്രാദേശിക കറൻസിയുടെ മൂല്യത്തകർച്ചയും കടക്കെണിയിലായ രാജ്യത്ത് ഇറക്കുമതി ചെയ്തതും ജീവൻ രക്ഷാ മരുന്നുകളുടെ രൂക്ഷമായ ക്ഷാമത്തിന് കാരണമായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ വലിയ സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലാണ് പാകിസ്താൻ. കഴിഞ്ഞ വർഷം ജൂണിൽ ഉണ്ടായ മഹാപ്രളയം രാജ്യത്തിന്റെ മൂന്നിലൊന്ന് വെള്ളത്തിനടിയിലാക്കി. 33 ദശലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നു. പ്രളയം പാക് സമ്പദ്‌വ്യവസ്ഥക്ക് 12.5 ബില്യൺ യു.എസ് ഡോളറിന്റെ സാമ്പത്തിക നാശനഷ്ടങ്ങൾ വരുത്തി.
ഡോളറിനെതിരെ പാകിസ്താൻ കറൻസിയുടെ മൂല്യത്തകർച്ചയും ഡ്രഗ് റെഗുലേറ്ററി അതോറിറ്റി ഓഫ് പാകിസ്താന്റെ മരുന്നുകളുടെ വിലനിർണ്ണയ നയവും കാരണം അവയുടെ വില പലമടങ്ങ് വർദ്ധിച്ചു. ഇറക്കുമതിക്കാർക്ക് നിലവിലുള്ള വിലയിൽ കൊണ്ടുവരുന്നത് സാമ്പത്തികമായി അപ്രാപ്യമാണ്. ഫാർമസിസ്റ്റും ബയോളജിക്കൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്കാരനുമായ അബ്ദുൾ മന്നനെ ഉദ്ധരിച്ച് ദ ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഡോളർ-രൂപ വ്യത്യാസം മൂലം വിൽപ്പനക്കാർ വിതരണം നിർത്തിയതിനെത്തുടർന്ന് ഇറക്കുമതി ചെയ്ത വാക്സിനുകൾ, കാൻസർ ചികിത്സ മരുന്നുകൾ, ഫെർട്ടിലിറ്റി മരുന്നുകൾ, അനസ്തേഷ്യ എന്നിവയുടെ രൂക്ഷമായ ക്ഷാമം പൊതു-സ്വകാര്യ രോഗ്യ കേന്ദ്രങ്ങൾ അഭിമുഖീകരിക്കുന്നതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
സിറപ്പുകൾ, ഗുളികകൾ, കുത്തിവയ്പ്പുകൾ എന്നിവയുൾപ്പെടെ ഒട്ടുമിക്ക മരുന്നുകളും പ്രാദേശികമായി ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും, ഇന്ത്യ, ചൈന, റഷ്യ, യൂറോപ്യൻ ജ്യങ്ങൾ, അമേരിക്ക, തുർക്കി എന്നിവിടങ്ങളിൽ നിന്ന് വാക്സിനുകൾ, കാൻസർ മരുന്നുകൾ എന്നിവ മുഖ്യമായും പാകിസ്താൻ ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.