ഒറ്റ രാത്രി കൊണ്ട് കോടീശ്വരനായി മാറി പാക് മത്സ്യത്തൊഴിലാളി
text_fieldsകറാച്ചി: ഒറ്റ രാത്രി കൊണ്ട് ജീവിതം മാറി മറിഞ്ഞ പാക് മത്സ്യത്തൊഴിലാളി കോടീശ്വരനായി മാറി. കറാച്ചിയിൽ മത്സ്യബന്ധനം നടത്തുകയായിരുന്നു ഹാജി ബാലൂച്. ഗോൾഡൻ ഫിഷ് എന്നറിയപ്പെടുന്ന സോവ മത്സ്യമാണ് ഇദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. അറബിക്കടലിൽ നിന്ന് തിങ്കളാഴ്ചയാണ് ഇവർക്ക് ഗോൾഡൻ മത്സ്യം ലഭിച്ചത്. കറാച്ചി ഹാർബറിൽ മത്സ്യം 7 കോടി രൂപക്കാണ് ലേലത്തിൽ വിറ്റുപോയത്.
വിലമതിക്കാനാവാത്ത മത്സ്യമാണ് സോവ ഫിഷ്. അപൂർവമായാണ് ഇത് കാണുന്നത് തന്നെ. മരുന്നിനായും ഈ മത്സ്യം ഉപയോഗിക്കുന്നുണ്ട്. സോവയുടെ വയറ്റിൽ നിന്ന് ലഭിക്കുന്ന നൂല് പോലുള്ള സാധനം ഔഷധാവശ്യത്തിനും ശസ്ത്രക്രിയ ആവശ്യത്തിനും ഉപയോഗിക്കുന്നുണ്ട്.
ചിലയിടങ്ങളിൽ പരമ്പരാഗത മരുന്നുകളിലും പ്രാദേശിക പാചകത്തിലും ഗോൾഡൻ ഫിഷ് ഉപയോഗിക്കാറുണ്ട്. പ്രജനന സമയത്തു മാത്രമാണ് ഇവ കടല്‍തീരത്തേക്ക് വരുന്നത്. വളരെ അപൂർവമായാണ് മത്സ്യം വലയിൽ കുടുങ്ങുന്നത് തന്നെ. 20 മുതൽ 40 കിലോ വരെ ഭാരമുണ്ടാകും സോവ മത്സ്യത്തിന്. 1.5 മീറ്റർ വരെ വളരുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.