Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാക്​ മുൻ പ്രസിഡൻറ്​​...

പാക്​ മുൻ പ്രസിഡൻറ്​​ മംനൂൻ ഹുസൈൻ അന്തരിച്ചു

text_fields
bookmark_border
പാക്​ മുൻ പ്രസിഡൻറ്​​ മംനൂൻ ഹുസൈൻ അന്തരിച്ചു
cancel

കറാച്ചി: പാകിസ്​താൻ മുൻ പ്രസിഡൻറും മുസ്​ലിംലീഗ്​-നവാസ്​ (പി.എം.എൽ-എൻ) മുതിർന്ന നേതാവുമായ​ മംനൂൻ ഹുസൈൻ (80) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.

കഴിഞ്ഞ ഫെബ്രുവരിയിൽ അർബുദം സ്​ഥിരീകരിച്ചിരുന്നു. പാകിസ്​താ‍െൻറ 12ാമത്തെ പ്രസിഡൻറായി 2013ലാണ്​ മംനൂൻ ഹുസൈൻ ചുമതലയേറ്റത്​. 2018 വരെ അധികാരത്തിൽ തുടർന്നു.

1940ൽ ആഗ്രയിലായിരുന്നു ജനനം. ഇന്ത്യ-പാക്​ വിഭജനത്തിന്​ ശേഷമാണ് കുടുംബം ​പാകിസ്​താനിലേക്ക്​ കുടിയേറിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demise
News Summary - pak former president mamnoon passed
Next Story