ജോലിസ്ഥലത്തെത്താൻ കഴുത വണ്ടി വേണം; അനുമതി തേടി പാക് വ്യോമയാന ജീവനക്കാരൻ
text_fieldsഇസ്ലാമബാദ്: പാക് സർക്കാർ വീണ്ടും ഇന്ധനവില വർധിപ്പിച്ചതോടെ ജോലി സ്ഥലത്തേക്ക് കഴുത വണ്ടിയിലെത്താൻ അനുമതി തേടി പാക് വ്യോമയാന അതോറിറ്റി (സി.എ.എ) ജീവനക്കാരൻ. കഴിഞ്ഞയാഴ്ചത്തെ വർധനക്കുശേഷം വെള്ളിയാഴ്ച വീണ്ടും ഇന്ധനവില കൂട്ടി. നിലവിൽ പെട്രോളിന് 209.86, ഡീസൽ 204.15 പാകിസ്താനി രൂപയാണ് ലിറ്ററിന് വില. ഇസ്ലാമാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 25 വർഷമായി ജോലി ചെയ്യുന്ന രാജാ ആസിഫ് ഇഖ്ബാൽ ആണ് സി.എ.എ ഡയറക്ടർ ജനറലിന് ആവശ്യവുമായി കത്ത് നൽകിയത്. എന്നാൽ, ജീവനക്കാർക്ക് ഇന്ധന അലവൻസ് നൽകുന്നുണ്ടെന്നും മെട്രോ ബസ് സൗകര്യം ഏർപ്പെടുത്തിയതായും സി.എ.എ വക്താവ് സൈഫുല്ല ഖാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.