പാക് പ്രധാന മന്ത്രി ഷഹബാസ് ഷെരീഫിന്‍റെ ശബ്ദ രേഖ വീണ്ടും ചോർന്നു
text_fieldsഇസ്ലാമാബാദ്: പാക് പ്രധാന മന്ത്രി ഷഹബാസ് ഷെരീഫിന്‍റെ ശബ്ദ രേഖ വീണ്ടും ചോർന്നു. തന്റെ പ്രധാന സഹായികളുടെ നിയമനങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന്റെ ശബ്ദ രേഖയാണ് സമൂഹ മാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടത്. പ്രധാനമന്ത്രിയുടെ പ്രധാന സഹായികളുടെ തസ്തികകൾ ആവശ്യപ്പെട്ട് അജ്ഞാത വ്യക്തി സംസാരിക്കുന്ന ശബ്ദ രേഖകളാണ് ഏറ്റവും പുതിയതായി ചോർന്നിരിക്കുന്നത്.
തന്ത്രപ്രധാനമായ ഓഡിയോ സംഭാഷണങ്ങൾ ഹാക്ക് ചെയ്ത് ചോർത്തിയ സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഷരീഫ് സർക്കാർ ഉത്തരവിട്ടതിന് ദിവസങ്ങൾക്കകമാണ് വീണ്ടും ഓഡിയോ ക്ലിപ്പ് പുറത്തുവന്നത്. ഷഹബാസ് ഷെരീഫിന്‍റെ വസതിയുടെയും ഓഫീസിന്റെയും സൈബർ സുരക്ഷയെക്കുറിച്ച് ഇതോടെ ആശങ്ക ഉയർന്നു.
അതേസമയം, വൈദ്യുത നിലയത്തിനുള്ള യന്ത്രസാമഗ്രികൾ ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ്പുകൾ ചോർന്നതിനെ തുടർന്ന് പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് തലവൻ ഇമ്രാൻ ഖാൻ നേരത്തെ ഷരീഫിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. ഇത്തരം സംഭവങ്ങൾ ദേശീയ സുരക്ഷയുടെ ഗുരുതരമായ ലംഘനമാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.