ബുഷ്റ ബീബിയുടെ ജാമ്യാപേക്ഷ പാക് തീവ്രവാദ വിരുദ്ധ കോടതി തള്ളി
text_fieldsഇസ്‍ലാമാബാദ്: ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രസിഡന്റ് ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്‌റ ബീബിയുടെ ജാമ്യാപേക്ഷ തീവ്രവാദ വിരുദ്ധ കോടതി തള്ളി.
റാവൽപിണ്ടി തീവ്രവാദ വിരുദ്ധ കോടതി ജഡ്ജി മാലിക് ഇജാസ് ആസിഫ് തിങ്കളാഴ്ച ബുഷ്‌റ ബീബിയുടെ (49) ഹരജി കേട്ട ശേഷം അവരുടെ കേസിൽ സമഗ്രമായ അന്വേഷണം വേണമെന്ന് പറയുകയും തുടർന്ന് ജാമ്യാപേക്ഷ തള്ളുകയുമായിരുന്നു.
ഏഴു ദിവസത്തിനകം ഇവരുടെ കേസിന്റെ അന്വേഷണം പൂർത്തിയാക്കണമെന്നും ജഡ്ജി ഉത്തരവിട്ടു. കഴിഞ്ഞ വർഷം മെയ് ഒമ്പതിന് പൊട്ടിപ്പുറപ്പെട്ട അക്രമവുമായി ബന്ധപ്പെട്ട് 12 കേസുകളിൽ ബുഷ്റ ബീബി വിചാരണ നേരിടുകയാണ്.
അഴിമതിക്കേസിൽ ഇസ്‌ലാമാബാദ് ഹൈകോടതി പരിസരത്ത് വെച്ച് ഇമ്രാൻ ഖാനെ അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെയാണ് രാജ്യത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടത്.
71 കാരനായ ഇമ്രാൻ ഖാൻ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ഒരു വർഷത്തിലേറെയായി റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ് തടവിൽ കഴിയുന്നത്. ഇയാൾക്കൊപ്പം ഭാര്യ ബുഷ്‌റ ബീബിയും ജയിലിലാണ്. അതിനിടെ, അഡിയാല ജയിലിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ഷെഹ്ബാസ് ശരീഫിന്റെ നേതൃത്വത്തിലുള്ള നിലവിലെ സർക്കാർ രണ്ട് മാസത്തിൽ കൂടുതൽ നിലനിൽക്കില്ലെന്ന് ഇമ്രാൻ ഖാൻ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.