Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബംഗ്ലാദേശിലെ പോലെ...

ബംഗ്ലാദേശിലെ പോലെ കുഴപ്പങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്കെതിരെ പാകിസ്താൻ ആർമി ചീഫിന്റെ മുന്നറിയിപ്പ്

text_fields
bookmark_border
Asim Munir
cancel
camera_alt

അസിം മുനീർ

ഇസ്‍ലാമാബാദ്: ബംഗ്ലാദേശിലെ പോലെ കുഴപ്പങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്കെതിരെ പാകിസ്താൻ ആർമി ചീഫ് ജനറൽ അസിം മുനീർ മുന്നറിയിപ്പ് നൽകി. സായുധ സേന അത്തരം നീക്കങ്ങളെ പരാജയപ്പെടുത്തുമെന്നും ദേശീയ അഖണ്ഡത സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒരു മാസമായി സർക്കാർ വിരുദ്ധ പ്രക്ഷോഭം കത്തിപ്പടരുന്ന ബംഗ്ലാദേശിൽ പ്രധാനമന്ത്രി ശൈഖ് ഹസീന രാജി വെക്കുകയും രാജ്യം വിടുകയും ചെയ്തിരുന്നു.

ബംഗ്ലാദേശിൻ്റെ അവസ്ഥയുമായി പാകിസ്താൻ്റെ അവസ്ഥയെ താരതമ്യം ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ നിരവധി കമന്റുകൾ പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് അദ്ദേഹത്തിന്റെ പരാമർശങ്ങൾ.

ആരെങ്കിലും പാകിസ്താനിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചാൽ ഞങ്ങൾ അവന്റെ മുന്നിൽ നിൽക്കും. ലോകത്തിലെ ഒരു ശക്തിക്കും പാകിസ്താനെ ദ്രോഹിക്കാൻ കഴിയില്ലെന്നും ജനറൽ അസിം മുനീർ പറഞ്ഞതായി സൈന്യത്തിന്റെ മീഡിയ വിഭാഗമായ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് പറഞ്ഞു. കഴിഞ്ഞദിവസം നടന്ന ഇസ്‍ലാമിക പുരോഹിതരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യവേ രാജ്യത്ത് സമാധാനവും സുസ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള സൈന്യത്തിന്റെ സമർപ്പണം ആർമി ചീഫ് ആവർത്തിച്ചു.

തീവ്രവാദത്തിനും വിവേചനത്തിനും പകരം സമൂഹത്തിൽ സഹിഷ്ണുതയും ഐക്യവും പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പുരോഹിതന്മാരോടും പണ്ഡിതന്മാരോടും ആവശ്യപ്പെട്ടു.

സമൂഹമാധ്യമങ്ങൾ രാജ്യത്ത് അരാജകത്വം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തെ വിമർശിച്ച അസിം മുനീർ ക്രിമിനൽ മാഫിയകൾ തീവ്രവാദത്തെ പിന്തുണയ്ക്കുന്നതിനെ അപലപിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangladesh Protestpakistan army
News Summary - Pakistan Army Chief warns against attempts to create chaos like in Bangladesh
Next Story