Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യക്ക്​ ഓക്​സിജൻ...

ഇന്ത്യക്ക്​ ഓക്​സിജൻ നൽകണം; ഇംറാൻ ഖാനോട്​ അഭ്യർഥിച്ച്​ പാക്​ ജനത, ഹാഷ്​ ടാഗ്​ ട്വിറ്ററിലും ട്രെൻഡിങ്​

text_fields
bookmark_border
ഇന്ത്യക്ക്​ ഓക്​സിജൻ നൽകണം; ഇംറാൻ ഖാനോട്​ അഭ്യർഥിച്ച്​ പാക്​ ജനത, ഹാഷ്​ ടാഗ്​ ട്വിറ്ററിലും ട്രെൻഡിങ്​
cancel

ലാഹോർ: കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ വലയുന്ന ഇന്ത്യക്ക്​ ഓക്​സിജൻ നൽകണമെന്ന്​ പാകിസ്​താൻ പ്രധാനമന്ത്രി ഇംറാൻ ഖാനോട്​ അഭ്യർഥിച്ച്​ പാക്​ ജനത. പാകിസ്​താനിൽ നിന്നുള്ള പലരും ഇന്ത്യക്ക്​ ഓക്​സിജൻ നൽകണമെന്ന ആവശ്യം ട്വിറ്ററിലൂടെയാണ്​ ഉന്നയിച്ചത്​. ​'IndiaNeedsOxygen' എന്ന ഹാഷ്​ടാഗ്​ ട്വിറ്ററിലും ട്രെൻഡിങ്ങായി.

രാഷ്​ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഇന്ത്യയും പാകിസ്​താനും തമ്മിൽ ഉണ്ടാകും. എന്നാൽ, മനുഷ്യത്വം മുൻനിർത്തി ഇന്ത്യക്ക്​ സഹായം നൽകണമെന്നാണ്​ പാക്​ പൗരൻമാർ ആവശ്യപ്പെടുന്നത്​.

കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഓക്​സിജൻ ക്ഷാമമാണ്​. ഓക്​സിജൻ ഇല്ലാത്തതിനാൽ നിരവധി പേരാണ്​ രാജ്യത്ത്​ മരിച്ച്​ വീഴുന്നത്​. ഡൽഹിയിലെ പല ആശുപത്രികളിലും കടുത്ത ഓക്​സിജൻ ക്ഷാമമാണ്​ അനുഭവപ്പെടുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pakisthan​Covid 19
News Summary - Pakistan citizens urge PM Imran Khan on Twitter to help India with oxygen amid crisis
Next Story