37 വർഷം മുമ്പത്തെ കേസിൽ നവാസ് ശരീഫ് കുറ്റമുക്തൻ
text_fieldsലാഹോർ: സർക്കാർ ഭൂമി പ്രമുഖ മാധ്യമ ഉടമക്ക് കൈക്കൂലിയായി നൽകിയെന്ന 37 വർഷം പഴക്കമുള്ള കേസിൽ പാക് മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന് ജാമ്യം. സമാന കേസുകളിൽ കുടുങ്ങിയ രാഷ്ട്രീയക്കാർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് നിലവിലുള്ള ആജീവനാന്ത വിലക്ക് പാക് സർക്കാർ എടുത്തുകളഞ്ഞ് ദിവസങ്ങൾക്കുശേഷമാണ് നവാസ് ശരീഫിന് കുറ്റമോചനം. ഇതോടെ, മൂന്നു തവണ പ്രധാനമന്ത്രിപദത്തിലിരുന്ന 73കാരന് വീണ്ടും മത്സരിക്കാൻ ഇത് അവസരം നൽകും. പാനമ കേസുകളിൽ കുടുങ്ങിയതിന് 2018ലാണ് നവാസ് ശരീഫിന് ഔദ്യോഗിക പദവികൾ വഹിക്കുന്നതിന് സുപ്രീംകോടതി വിലക്കേർപ്പെടുത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.