പാകിസ്താൻ പ്രളയക്കെടുതിക്കിടെ ലണ്ടനിൽ കറങ്ങി മന്ത്രി മറിയം; ചോദ്യം ചെയ്ത് പ്രവാസികൾ
text_fieldsപാകിസ്താൻ മന്ത്രി മറിയം ഔറംഗസേബിനെതിരെ ലണ്ടനിൽ പാക് പ്രവാസികളുടെ പ്രതിഷേധം. പ്രതിഷേധത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. പാകിസ്താനിലുടനീളമുള്ള വെള്ളപ്പൊക്ക നാശത്തിനിടയിൽ വിദേശ സന്ദർശനം നടത്തിയ മന്ത്രിയെ വിദേശത്തുള്ള പാകിസ്താനികൾ വിമർശിച്ചതായി എ.ആർ.വൈ ന്യൂസ് റിപ്പോർട്ട് ചെയ്തു. നവാസ് ശരീഫിന്റെ മകളാണ് മറിയം. പാകിസ്താൻ ഇൻഫർമേഷൻ മന്ത്രിയാണിപ്പോൾ മറിയം. ലണ്ടനിലെ ഒരു ഷോപ്പിൽ സാധനം വാങ്ങാനെത്തിയ മറിയമിനെ പാക് പൗരൻമാർ വളയുകയായിരുന്നു.
നിരവധി സ്ത്രീകളും പ്രതിഷേധക്കാരിലുണ്ടായിരുന്നു. ഇവരെല്ലാം മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു. മാത്രമല്ല, മറിയമിനെ പരമാവധി പ്രകോപിപ്പിക്കാനും ശ്രമം നടത്തുന്നുണ്ട്. എന്നാൽ, ഒട്ടും ഭയംകൂടാതെ വളരെ തൻമയത്വത്തോടെ മറിയം സംഭവം കൈകാര്യം ചെയ്യുന്നതും വീഡിയോയിൽ കാണാം. പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അനുയായികൾ ലണ്ടനിലെ ഒരു കടയിൽ വച്ച് മറിയമിനെ ഉപദ്രവിക്കുകയും മർദിക്കുകയും ചെയ്യുകയായിരുന്നു എന്ന് പാകിസ്താനിലെ ദി ഡോൺ ദിനപത്രം റിപ്പോർട്ട് ചെയ്തു.
ബ്രിട്ടനിലേക്ക് പോയിട്ടും ചിലർക്ക് കാലം മാറിയിട്ടില്ലെന്നും വിദേശ പാകിസ്താനികൾ നമ്മുടെ സമൂഹത്തിലെ ഏറ്റവും താഴ്ന്ന നിലയിലുള്ളവരെയാണ് പ്രതിനിധീകരിക്കുന്നതെന്നും പ്രതിരോധ മന്ത്രി ഖവാജ ആസിഫ് ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.