കോവിഡ് വ്യാപനം: ഞങ്ങളുടെ പ്രാർഥനകൾ ഇന്ത്യൻ ജനതയോടൊപ്പമുണ്ടാകുമെന്ന് പാക് മന്ത്രി
text_fieldsന്യൂഡൽഹി: കോവിഡിൽ വലയുന്ന ഇന്ത്യൻ ജനതക്കൊപ്പം തങ്ങളുടെ പ്രാർഥനകളുണ്ടാവുമെന്ന് പാകിസ്താൻ മന്ത്രി. വാർത്താ വിനിമയ വകുപ്പ് മന്ത്രി ഫവാദ് ഹുസൈനാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. മോശം സമയത്ത് ഇന്ത്യൻ ജനതക്കൊപ്പം ഞങ്ങളുടെ പ്രാർഥനകളുണ്ടാകും. ദൈവത്തിന്‍റെ അനുഗ്രഹത്താൽ മോശം സമയം എളുപ്പത്തിൽ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
നേരത്തെ ഇന്ത്യക്ക് സഹായം നൽകണമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനോട് പാക് ജനത ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇന്ത്യ നീഡ്സ് ഓക്സിജൻ എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങാകുകയും ചെയ്തു. രാഷ്ട്രീയപരമായ വ്യത്യാസങ്ങൾ മാറ്റിവെച്ച് ഇന്ത്യക്ക് സഹായം നൽകണമെന്നായിരുന്നു ആവശ്യം.
അതേസമയം, രാജ്യത്ത് ഇപ്പോഴും കോവിഡ് വ്യാപനം അതിതീവ്രമായി തുടരുകയാണ്. മൂന്നര ലക്ഷത്തോളം പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.