Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 12:10 AM IST Updated On
date_range 6 March 2022 12:10 AM ISTറഷ്യൻ അനുകൂല നയം: പാക് ദേശീയ ഉപദേഷ്ടാവിന്റെ സന്ദശനം യു.കെ റദ്ദാക്കി
text_fieldsbookmark_border
ഇസ്‍ലാമാബാദ്: യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ പിന്തുണക്കുന്ന പാകിസ്താൻ നയത്തിൽ പ്രതിഷേധിച്ച് ദേശീയ സുരക്ഷ ഉപദേഷ്ടാവ് മുഈദ് യൂസുഫിന്റെ സന്ദർശനം യു.കെ റദ്ദാക്കി. അടുത്ത ആഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന സന്ദർശനം യു.കെ സർക്കാർ ഏകപക്ഷീയമായാണ് റദ്ദാക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുദ്ധ പശ്ചാത്തലത്തിൽ യു.എൻ ജനറൽ അസംബ്ലിയിലെ പ്രത്യേക സെഷനിൽ റഷ്യൻ നടപടിയെ അപലപിക്കണമെന്ന് പാകിസ്താനിൽ പ്രവർത്തിക്കുന്ന യൂറോപ്യൻ യൂനിയന്റെ വിദേശ ദൗത്യ സംഘത്തലവന്മാർ അഭ്യർഥിച്ചിരുന്നെങ്കിലും പാക് സർക്കാർ വഴങ്ങിയിരുന്നില്ല.
അതേസമയം, യു.കെയുടെ നടപടി നയതന്ത്ര വിരുദ്ധവും അസ്വീകാര്യവുമാണെന്ന് പാകിസ്താൻ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story