Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാകിസ്​താനിൽ...

പാകിസ്​താനിൽ അക്രമിക്കപ്പെട്ട ക്ഷേത്രത്തിന്‍റെ നവീകരണം നടത്തുമെന്ന്​​ ഇംറാൻ ഖാൻ

text_fields
bookmark_border
പാകിസ്​താനിൽ അക്രമിക്കപ്പെട്ട ക്ഷേത്രത്തിന്‍റെ നവീകരണം നടത്തുമെന്ന്​​ ഇംറാൻ ഖാൻ
cancel

ലാഹോർ: പാകിസ്​താനിലെ പഞ്ചാബ്​ പ്രവിശ്യയിലെ ഭോങ്​ നഗരത്തിൽ അക്രമിക്കപ്പെട്ട ഹിന്ദു ക്ഷേത്രം നവീകരിക്കുമെന്ന്​ പ്രധാനമന്ത്രി ഇംറാൻ ഖാൻ. ട്വിറ്ററിലൂടെയാണ്​ അദ്ദേഹം ഇക്കാര്യം അറിയിച്ചത്​. ക്ഷേത്രം ആക്രമിച്ചവരെ ഉടൻ അറസ്റ്റ്​ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗണേശ ക്ഷേത്രത്തിന്​ നേരെ നടന്ന ആക്രമണത്തെ ശക്​തമായി അപലപിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇംറാൻ ഖാന്‍റെ ട്വീറ്റ്​ പുറത്ത്​ വന്നതിന്​ പിന്നാലെ പാകിസ്​താൻ ചീഫ്​ ജസ്റ്റിസ്​ ഗുൽസാർ അഹമ്മദ്​ സംഭവത്തിൽ സ്വമേധയ കേസെടുത്തു. പഞ്ചാബ്​ പ്രവിശ്യയുടെ ചീഫ്​ സെക്രട്ടറി, ഇൻസ്​പെക്​ടർ ജനറൽ എന്നിവരോട്​ സുപ്രീംകോടതിയിൽ ഹാജരാവാനും ചീഫ്​ ജസ്റ്റിസ്​ ആവശ്യപ്പെട്ടു.

പാകിസ്​താൻ ഹിന്ദു കൗൺസിൽ അംഗമായ ഡോ. രമേഷ്​ കുമാർ വാൻകവാനി ചീഫ്​ ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയതിന്​ പിന്നാലെയായിരുന്നു നീക്കം. പാകിസ്​താനിലെ പഞ്ചാബ്​ പ്രവിശ്യയിലെ ഹിന്ദു ക്ഷേത്രം കഴിഞ്ഞ ബുധനാഴ്ചയാണ്​​ ആക്രമിക്കപ്പെട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hindu templePakistan PM Imran Khan
News Summary - Pakistan PM Imran Khan says govt will renovate temple attacked in Bhong city
Next Story