വെടിനിർത്തൽ സ്വാഗതം ചെയ്ത് ഇംറാൻഖാൻ
text_fieldsഇസ്ലാമാബാദ്: നിയന്ത്രണരേഖയിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തൽ സ്വാഗതം ചെയ്ത് പാകിസ്താൻ പ്രധാമന്ത്രി ഇംറാൻ ഖാൻ. വെടിനിർത്തൽ കരാർ പാകിസ്താൻ പൂർണമായി പാലിക്കുമെന്നും ഇന്ത്യയുമായുള്ള മറ്റ് പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ തയാറാണെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യ അതിനുള്ള സാഹചര്യം ഒരുക്കണം. കശ്മീർ ജനതയുടെ സ്വയംഭരണമെന്ന അവകാശം അംഗീകരിക്കാൻ തയാറാവണം. സമാധാനത്തിനായി എന്തുനടപടിക്കും പാകിസ്താൻ സന്നദ്ധമാണ്-ഇംറാൻ ട്വീറ്റ് ചെയ്തു. വ്യാഴാഴ്ചയാണ് ഇന്ത്യയും പാകിസ്താനും നിയന്ത്രണരേഖയിൽ വെടിനിർത്തലിന് ധാരണയിലെത്തിയത്. അതിനുശേഷമുള്ള ഇംറാൻ ഖാെൻറ ആദ്യ പ്രതികരണമാണിത്.
സമാധാനവും ഭീകരവാദവും ഒരുമിച്ചുപോകില്ലെന്നായിരുന്നു നേരത്തേ സമാധാനശ്രമങ്ങൾക്കായുള്ള ഇംറാെൻറ ആഹ്വാനങ്ങൾക്ക് ഇന്ത്യ മറുപടി നൽകിയത്. രാജ്യത്തിനെതിരെ ആക്രമണം നടത്തുന്ന ഭീകരസംഘങ്ങൾക്കെതിരെ സത്വര നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. 2019ലെ പുൽവാമ ഭീകരാക്രമണത്തോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.