ദിലീപ് കുമാറിെൻറയും രാജ് കപൂറിെൻറയും വീടുകൾ മ്യൂസിയമാക്കാനൊരുങ്ങി പാകിസ്താൻ
text_fieldsഇസ്ലാമാബാദ്: ബോളിവുഡ് താരങ്ങളായ ദിലീപ് കുമാറിെൻറയും രാജ് കപൂറിെൻറയും പൂർവിക വീടുകൾ മ്യൂസിയങ്ങളാക്കാനൊരുങ്ങി പാകിസ്താൻ പ്രാദേശിക സർക്കാർ. ഇരുവീടുകളും വിലകൊടുത്തു വാങ്ങാനും സർക്കാർ തീരുമാനമായി. വീടുകൾ വാങ്ങാൻ 2.35 കോടി രൂപ അനുവദിക്കാൻ പാകിസ്താൻ ഖൈബർ പക്തൂൻഖ്വ മുഖ്യമന്ത്രി മെഹമൂദ് ഖാൻ ഇതിന് ഔദ്യോഗിക അനുമതി നൽകി.
ദിലീപ് കുമാറിെൻറ വീടിന് 80.56 ലക്ഷം രൂപയും രാജ് കപൂറിെൻറ വീടിന് 1.50 കോടി രൂപയുമാണ് വിലയിട്ടിരിക്കുന്നത്. വാങ്ങിയ ശേഷം പാക് പുരാവസ്തു വകുപ്പ് ഇരു വീടുകളും മ്യൂസിയമാക്കി മാറ്റും. ഇന്ത്യ-പാക് വിഭജനത്തിന് മുമ്പുള്ള ഇന്ത്യൻ സിനിമകളിലെ രണ്ട് മഹാന്മാർ ജനിച്ചതും വളർന്നതുമായ ചരിത്രപരമായ രണ്ട് വീടുകൾ വാങ്ങുന്നതിന് തുക അനുവദിക്കണമെന്ന് പുരാവസ്തു വകുപ്പ് പ്രവിശ്യാ സർക്കാറിനോട് അപേക്ഷിച്ചതിനെ തുടർന്നാണ് തീരുമാനം.
രാജ് കപൂറിെൻറ പൂർവിക ഭവനം കപൂർ ഹവേലി എന്നാണറിയപ്പെടുന്നത്. 1918നും 1922 നും ഇടയിൽ നടെൻറ മുത്തച്ഛനായ ദിവാൻ ബഷേശ്വർനാഥ് കപൂർ ആണ് ഇത് പണികഴിപ്പിച്ചത്. രാജ് കപൂർ ഈ വീട്ടിലാണ് ജനിച്ചത്. നടൻ ദിലീപ് കുമാറിെൻറ 100 വർഷത്തിലേറെ പഴക്കമുള്ള പൂർവിക ഭവനവും ഇതേ പ്രദേശത്താണ്. 2014ൽ നവാസ് ഷെരീഫ് സർക്കാറാണ് ഇരുവീടുകളും പൈതൃക ഭവനങ്ങളായി പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.