എഫ്-16 വിമാനം വെടിവെച്ചിട്ടെന്ന വാദം തള്ളി പാകിസ്താൻ
text_fieldsഇസ്ലാമാബാദ്: 2019 ഫെബ്രുവരിയിൽ എഫ്-16 വിമാനം ഇന്ത്യ വെടിവെച്ചുവീഴ്ത്തിയെന്ന അവകാശവാദം തള്ളി പാകിസ്താൻ. 2019 ഫെബ്രുവരി 27ന് നിയന്ത്രണ രേഖ മറികടന്നെത്തിയ എഫ്-16 യുദ്ധവിമാനം മിഗ്-21 വിമാനം വ്യോമസേനയിലെ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ വെടിവെച്ചുവീഴ്ത്തിയിരുന്നു.
പിന്നാലെ പാക് സൈന്യത്തിെൻറ പിടിയിലായ അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു. ഇന്ത്യൻ പൈലറ്റ് എഫ്-16 വിമാനം വെടിവെച്ചിട്ടുവെന്ന വാദത്തിൽ അടിസ്ഥാനമില്ലെന്ന് പാക് വിദേശകാര്യമന്ത്രാലയം പറഞ്ഞു. അന്നു വെടിവെച്ചിട്ടത് പാക് വിമാനമല്ലെന്ന് അന്താരാഷ്ട്ര വിദഗ്ധരും യു.എസും നേരത്തേ സ്ഥിരീകരിച്ചതാണെന്നും വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.