പാകിസ്താനിൽ തീവ്രവാദ കേന്ദ്രത്തിന് നേരെ ഇറാൻ ആക്രമണം; രണ്ട് കുട്ടികൾ കൊല്ലപ്പെട്ടെന്ന്
text_fieldsലാഹോർ: പാകിസ്താനിലെ തീവ്രവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ആക്രമണം. ഭീകര സംഘടനയായ ജെയ്ഷെ അൽ-അദലിന്റെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇറാൻ ആക്രമണം നടത്തിയത്. മിഡിൽ ഈസ്റ്റിലെ സംഘർഷം വർധിപ്പിക്കുന്നതിന് ഇറാന്റെ ആക്രമണം കാരണമായേക്കുമെന്ന് ആശങ്കയുണ്ട്.
ഇറാൻ ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് പാകിസ്താൻ അറിയിച്ചു. പ്രകോപനമില്ലാതെയാണ് ഇറാൻ തങ്ങളുടെ വ്യോമമേഖലയിലേക്ക് കടന്നുകയറി ആക്രമണം നടത്തിയതെന്ന് പാകിസ്താൻ ആരോപിച്ചു. ആക്രമണം ഒരിക്കലും അംഗീകരിക്കാനാവില്ല. പാകിസ്താന്റെ പരമാധികാരത്തിലേക്ക് കടന്നുകയറ്റമാണ് ഇറാൻ നടത്തിയിരിക്കുന്നത്. ഇതിന് അവർക്ക് പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും പാകിസ്താൻ മുന്നറിയിപ്പ് നൽകി.
ആണവശക്തിയായ പാകിസ്താനിൽ ഇറാൻ നടത്തിയ ആക്രമണം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം വീണ്ടും വഷളാക്കുമെന്ന് ആശങ്കയുണ്ട്. കഴിഞ്ഞ ദിവസം സിറിയയിലും ഇറാൻ ആക്രമണം നടത്തിയിരുന്നു. തിങ്കളാഴ്ച ഇറാഖിലെ ഇർബിലിലും ഇറാൻ ആക്രമണമുണ്ടായിരുന്നു. ഇതിനെ യു.എസ് അപലപിക്കുകയും ചെയ്തിരുന്നു.
ഈ മാസം ഇറാൻ തലസ്ഥാനമായ തെഹ്റാനിലുണ്ടായ ഭീകരാക്രമണത്തിൽ 90 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ വിവധ സ്ഥലങ്ങളിൽ ആക്രമണങ്ങൾ ശക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.